Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

text_fields
bookmark_border
നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും
cancel

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. ഒരു മാസത്തിലേറെ നീണ്ട റിമാൻഡ് കാലാവധിക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾക്കാണ് ആദ്യം ജാമ്യം ലഭിച്ചത്. ഒന്നാം പ്രതിയായ സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാൻ ഹൈക്കോടതി നിർദേശിച്ചതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.

അപകടം നടന്ന് ഒരു മാസം തികയുമ്പോൾ തന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ്. സുഹൈൽ സജീവിനെതിരെ നരഹത്യക്ക് പുറമെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ മേൽനോട്ടത്തിൽ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.

അപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇവന്റ് ഡാറ്റ റെക്കോർഡർ പരിശോധനാഫലം വ്യക്തമാക്കുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്റർ ആയിരുന്നു. വെറും 11 സെക്കൻഡ് കൊണ്ടാണ് വാഹനം 500 മീറ്റർ ദൂരം പിന്നിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nedumbassery road accident
Next Story