Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യമില്ല, അങ്കമാലി കോടതി അപേക്ഷ തള്ളി

text_fields
bookmark_border
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യമില്ല, അങ്കമാലി കോടതി അപേക്ഷ തള്ളി
cancel

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്നുപേർ കാറിടിച്ച് മരിച്ച കേസിൽ പ്രതികളായവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. വിധി പറയാനായി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു കോടതി. 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.

ദൃക്‌സാക്ഷി പോലും ഇല്ലാതെ കേസിൽ ആദ്യം എഫ്.ഐ.ആർ ഇട്ടപ്പോൾ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ അമിതമായി മദ്യപിച്ചിരുന്നു. പ്രതികൾ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികൾ. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്തി.

മുഖ്യപ്രതി സുഹൈൽ സജീവുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 9.25ഓടെ അന്വേഷണ ഉദ്യോഗസ്ഥൻ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷ സന്നാഹത്തോടെയാണ് സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രേരണ കുറ്റത്തിന് അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവെടുപ്പിന് അപകടസ്ഥലത്തേക്ക് കൊണ്ടുവന്നില്ല. അപകടം നടന്ന ഞായറാഴ്ച സുഹൈലിനെ അങ്കമാലി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പ്രകോപിതരായ ജനങ്ങൾ മർദിച്ചിരുന്നു.

അപകടസ്ഥലവും അപകടത്തിൽപ്പെട്ട വാഹനങ്ങൾ വന്ന ദിശയും സ്കൂട്ടർ തെറിച്ചുവീണ സ്ഥലവും സംഭവ സമയത്ത് കാറിന്റെ വേഗതയുമെല്ലാം പ്രതി വിശദമായി അന്വേഷണ സംഘം മുമ്പാകെ വിവരിച്ചു. സമീപത്ത് താമസിക്കുന്ന ഈരാളി ജോജിൻ, കണിയത്ത് വർഗീസ് എന്നിവർ ദൃക്‌സാക്ഷികളായതിന്റെ മൊഴികളും പൊലീസ് രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery Mini Cooper Accident: Angamaly Court Rejects Bail Plea of Suhail and Others
Next Story