Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഗേജില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍ 

text_fields
bookmark_border
ബാഗേജില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍ 
cancel

 

നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ റിപ്പബ്ളിക് ദിനത്തില്‍ എമിഗ്രേഷന്‍ പരിശോധനക്കിടെ ബാഗേജില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. എറണാകുളം കടവന്ത്ര സ്വദേശി മനോജാണ് (43) പിടിയിലായത്. ബംഗളൂരുവില്‍ ബിസിനസുകാരനായ ഇയാള്‍ ബംഗളൂരുവിലേക്ക് എയര്‍ ഏഷ്യ വിമാനത്തില്‍ പോകാനത്തെിയതാണ്. ഹാന്‍ഡ്ബാഗില്‍ എന്താണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ബോംബാണെന്ന് തമാശക്ക് പറഞ്ഞതാണ് പൊല്ലാപ്പായത്. ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കി. ബാഗേജുകളെല്ലാം തുറന്നുപരിശോധിച്ചു. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ഇതുമൂലം വിമാനം പുറപ്പെടാനും വൈകി.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nedumbassery airport
Next Story