നൂറിലേറെ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി
text_fieldsനെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള വിമാനം അവിടെ െവച്ച് തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന നൂറിലേറെ യാത്രക്കാർ കുടുങ്ങി. ശനിയാഴ്ച രാവിലെ ഏഴിന് ജിദ്ദയിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തി വൈകീട്ട് 5.30 ന് ജിദ്ദയിലേക്ക് മടങ്ങേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് തകരാറിലായത്.
വിമാനം രാവിലെ തകരാറിലായെങ്കിലും ഈ വിവരം അറിയിക്കാൻ എയർഇന്ത്യ തയാറാവാതിരുന്നതിനാൽ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. വിമാനം തകരാർ പരിഹരിച്ച് എത്തിക്കാൻ കഴിയുമെന്ന് കരുതിയതിനാലാണ് റദ്ദാക്കുന്ന വിവരം അറിയിക്കാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവരെ ഞായറാഴ്ച രാവിലെ ജിദ്ദയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
