നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽനിന്ന് നീങ്ങി; വൻ ദുരന്തം ഒഴിവായി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് നീങ്ങി. ൈപലറ്റിെൻറ മനസ്സാന്നിധ്യംമൂലം വൻ ദുരന്തം ഒഴിവായി. പൈലറ്റ് അതിസാഹസികമായി വിമാനം പൊടുന്നനെ റൺവേയിലേക്ക് എത്തിച്ചതുമൂലമാണ് ദുരന്തമൊഴിവായത്. വിമാനമിറങ്ങിക്കൊണ്ടിരിെക്ക ശക്തമായ കാറ്റടിച്ചതുമൂലമാണ് റൺവേയിൽനിന്ന് അൽപം മുന്നോട്ട് ഓടിയതെന്നാണ് സൂചന.
ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർവേസ് വിമാനം എത്തുമ്പോൾ മഴയുണ്ടായിരുന്നു. ഇതേതുടർന്ന് വളരെ കരുതലോടെ ലാൻഡ് ചെയ്തുകൊണ്ടിരിക്കെ പൊടുന്നനെ കാറ്റ് അതിശക്തമാവുകയായിരുന്നു. ഇതോടെയാണ് വിമാനം നിയന്ത്രണംവിട്ട് റൺവേയിൽനിന്ന് അൽപം ഓടിയത്. എന്നാൽ, തൊട്ടടുത്ത ചളിക്കുണ്ടിലേക്ക് വീഴുന്നതിനുമുമ്പ് വിമാനത്തിെൻറ പൂർണനിയന്ത്രണം പൈലറ്റിെൻറ കൈകളിലായി. തുടർന്ന് സാഹസികമായി അദ്ദേഹം വിമാനം യഥാർഥഭാഗത്തേക്ക് അടുപ്പിച്ചു.
256 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറക്കി. വിമാനത്തിന് കൂടുതൽ പരിശോധന നടത്തേണ്ടതായിവന്നതിനാൽ രാത്രി വൈകിയും കൊളംബോയിലേക്ക് പുറപ്പെട്ടിട്ടില്ല. റൺവേയിൽനിന്ന് വിട്ടുപോയതിനെത്തുടർന്ന് വിമാനത്തിെൻറ ഭാഗങ്ങളിൽ ചളി പറ്റുകയുംമറ്റും ചെയ്തിരുന്നു. ചെളി മാറ്റുന്നതുൾപ്പെടെ പ്രവൃത്തിയുണ്ടായിരുന്നതിനാൽ ഈ സമയത്ത് ഇവിടെ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനം വൈകിമാത്രമാണ് ഇറങ്ങിയത്.
എയർട്രാഫിക് കൺേട്രാൾ ടവറിൽനിന്ന് പൈലറ്റിന് അപ്പപ്പോഴുണ്ടാകുന്ന കാലാവസ്ഥവിവരം കൈമാറാറുണ്ട്. എന്നാൽ, വിമാനം ഇറങ്ങിക്കൊണ്ടിരിെക്ക പൊടുന്നനെ കാറ്റ് അതിശക്തമായാൽ ശരിയായ വിധത്തിൽ വിമാനമിറക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
