Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം: മുഖ്യപ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; ശക്തമായ എതിർപ്പുമായി പൊലീസ്

text_fields
bookmark_border
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം: മുഖ്യപ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; ശക്തമായ എതിർപ്പുമായി പൊലീസ്
cancel

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയുടെ ജാമ്യനീക്കത്തെ പ്രതിരോധിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകളുമായി അന്വേഷണ സംഘം കോടതിയിലെത്തും.

അപകടസമയത്ത് പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയതിന് പിന്നാലെ, അത് സാധൂകരിക്കുന്ന റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം പൊലീസ് കോടതിയിൽ ഹാജരാക്കും.

കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ നടുക്കവും മുൻനിർത്തി പ്രതിക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം ശക്തമായി ആവശ്യപ്പെടും.

മറുവശത്ത്, പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും തുടർന്നുള്ള ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിഭാഗം.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഭീകരമായ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അതേസമയം, മു​ഖ്യ​പ്ര​തി​ സു​ഹൈ​ൽ സ​ജീ​വുമായി പൊ​ലീ​സ് കഴിഞ്ഞ ദിവസം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.25ഓ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ലു​വ ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ത്തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പ്രേ​ര​ണ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വെ​ടു​പ്പി​ന് അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നി​ല്ല. അ​പ​ക​ടം ന​ട​ന്ന ഞാ​യ​റാ​ഴ്ച സു​ഹൈ​ലി​നെ അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​പ്പോ​ൾ പ്ര​കോ​പി​ത​രാ​യ ജ​ന​ങ്ങ​ൾ മ​ർ​ദി​ച്ചി​രു​ന്നു.

ര​ണ്ടാം പ്ര​തി നി​ന​വും അ​ത്താ​ണി​യി​ൽ കൈ​യേ​റ്റ​ത്തി​നി​ര​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ഹൈ​ലി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും പൊ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ത്താ​ണി​യി​ൽ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രു​മെ​ന്ന​റി​ഞ്ഞ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​തി​നാ​ൽ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ്ര​തി​യെ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​പ​ക​ട​സ്ഥ​ല​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ വ​ന്ന ദി​ശ​യും സ്കൂ​ട്ട​ർ തെ​റി​ച്ചു​വീ​ണ സ്ഥ​ല​വും സം​ഭ​വ സ​മ​യ​ത്ത് കാ​റി​ന്റെ വേ​ഗ​ത​യു​മെ​ല്ലാം പ്ര​തി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘം മു​മ്പാ​കെ വി​വ​രി​ച്ചു. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഈ​രാ​ളി ജോ​ജി​ൻ, ക​ണി​യ​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ​തി​ന്റെ മൊ​ഴി​ക​ളും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

അ​ത്താ​ണി​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം 10.35ഓ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ൽ മാ​രി​യ​റ്റി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ർ​ന്ന് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​യു​മാ​യി മ​ട​ങ്ങി.

ഉ​ച്ച​ക്കു​ശേ​ഷം ക​ട​വ​ന്ത്ര ദ​യ ബാ​റി​ലും പാ​ലാ​രി​വ​ട്ടം മ​ൺ​സൂ​ൺ എം​പ്ര​സി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം നാ​ല് പ്ര​തി​ക​ളെ​യും വൈ​കു​ന്നേ​ര​ത്തോ​ടെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട് -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പ​മു​ള്ള തൃ​ക്കാ​ക്ക​ര​യി​ലെ ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery Accident: Suhail's Bail Plea In Court Today
Next Story