Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിനെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് റിമാൻഡ് റിപ്പോർട്ട്

text_fields
bookmark_border
നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിനെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് റിമാൻഡ് റിപ്പോർട്ട്
cancel

അത്താണി: നെടുമ്പാശ്ശേരി വാഹനാപകട കേസിലെ പ്രതി സുഹൈൽ സജീവിനെ സ്വതന്ത്രനായി വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാമ്പത്തിക ശേഷിയുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതിനും അപായപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ട്. നെടുമ്പാശ്ശേരി പൊലീസ് അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

മറ്റേതെങ്കിലും വാഹനവുമായി പ്രതി മത്സരയോട്ടം നടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം. പ്രതി മറ്റേതെങ്കിലും വിധത്തിലുള്ള മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. നിയമവ്യവസ്ഥയെ നിസ്സാരമായി കണ്ട് ഇത്തരം കുറ്റകൃത്യം ആവർത്തിക്കാൻ ഇടയുണ്ട്. കേസിന്റെ വിചാരണ സമയം പ്രതി ഒളിവിൽ പോകുന്നതിന് ഇടയുള്ളതായും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച വൈകുന്നേരം മുതൽ ഒന്നാംപ്രതി സുഹൈലും നിനവും കൊച്ചി സിറ്റിയിലെ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ച് നെടുമ്പാശ്ശേരിയിലെത്തി മറ്റ് രണ്ട് പേരുമായും ചേർന്ന് മദ്യപിച്ചു. അതിന് ശേഷമാണ് അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്നറിയാമായിരുന്നിട്ടും സുഹൈൽ അപകടകരമാം വിധം വാഹനമോടിച്ചു, ഈ സമയം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അത് തടയാതെ വേഗത്തിൽ വാഹനമോടിക്കാൻ പ്രേരണ നൽകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകിയാൽ നടപടി -മന്ത്രി ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് 23 വയസിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു നിയമസഭയെ അറിയിച്ചു. എറണാകുളത്ത് 19 വയസുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവം അറിഞ്ഞയുടൻ മൂന്ന് ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ല. അതിദാരുണമായ സംഭവമാണുണ്ടായത്. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്.

23ന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കരുതെന്ന് നിലവിൽ നിയമമുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery Accident: Remand Report Says Suhail Could Influence Witnesses If Released
Next Story