Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി അപകടം: 19കാരനായ പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസ്

text_fields
bookmark_border
നെടുമ്പാശ്ശേരി അപകടം: 19കാരനായ പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസ്
cancel

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി അപകടത്തിലെ 19കാരനായ പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്ക് എതിരെ നടപടി. അപകടത്തിനുമുമ്പ് സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയാണ് വകുപ്പ് കേസെടുത്തത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

19കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് ബാറുകൾക്കെതിരെ കേസ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.

അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല്‍ പ്രതി മദ്യലഹരിയിലായിരുന്നു. പ്രതി ശനിയാഴ്ച ഉച്ചയ്ക്ക് മുതല്‍ മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ച സമയത്ത് വൈറ്റിലയിലെ ദയാ ബാറിലും വൈകീട്ടോടെ പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് ബാര്‍ ഹോട്ടലിലും വെച്ച് പ്രതി മദ്യപിച്ചു. പിന്നീട് രാത്രിയിൽ നെടുമ്പാശേരിയിലെ കോര്‍ട്ട് യാർഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിൽനിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും എക്‌സൈസ് വ്യക്തമാക്കി.

അതേസമയം, അപകട സമയത്ത് മിനി കൂപ്പർ ഓടിച്ചത് 150 കിലോമീറ്റർ വേഗതയിലാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. എത്ര വേഗതയുണ്ടായിരുന്നു എന്നറിയാൻ മിനി കൂപ്പര്‍ സര്‍വിസ് സെന്ററിലെ വിദഗ്ധരുമായി ചേർന്ന് പരിശോധന നടത്തും. ശനിയാഴ്ചയായിരുന്നു സുഹൈലും സുഹൃത്തുക്കളും സഞ്ചരിച്ച ആഡംബര വാഹനം ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery Accident: Excise Cases Filed Against Three Bars for Serving Alcohol
Next Story