Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സ്ഥലം വിറ്റാണ് പഠിപ്പിച്ചത്, അവൾ വീടിന്‍റെ വിളക്കായിരുന്നു'; നെടുമ്പാശ്ശേരി അപകടത്തിൽ മരണപ്പെട്ട ദേവികയുടെ അമ്മ

text_fields
bookmark_border
Emotional scene as Devikas family members address the press demanding justice for the Nedumbassery car crash victim
cancel

കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാറപകടത്തിൽ മരണപ്പെട്ട ദേവിക കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്ന് അമ്മ. ഏറെ വൈകാരികമായാണ് ദേവികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. വീടിന്റെ വിളക്കാണ് നഷ്ടപ്പെട്ടതെന്നും, തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവികയെന്നും അമ്മ വ്യക്തമാക്കി. സ്ഥലം വിറ്റാണ് മകളെ പഠിപ്പിച്ചത്. പുറത്തേക്ക് പോകാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. തങ്ങൾക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞു.

പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ശക്തമായി ആവശ്യപ്പെട്ടു. സുഹൈൽ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയമുണ്ടെന്നും, ഇത് സുഹൈൽ വരുത്തിവെച്ച അപകടമാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. പഠനത്തിലും മറ്റു കാര്യങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന ദേവികയിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും. കേസിന്റെ ഏതറ്റം വരെയും പോകുമെന്നും, സുഹൈലിന് പരമാവധി ശിക്ഷ ലഭിക്കണമെന്നും ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപ് പ്രതികരിച്ചു. സർക്കാരും പോലീസും തങ്ങൾക്കൊപ്പമുണ്ടാകുമെന്നും കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്നും അവർ പറഞ്ഞു.

പ്രതി സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നതറിഞ്ഞുവെന്നും, ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിലാണോ പാർപ്പിക്കേണ്ടതെന്നും ദേവികയുടെ അച്ഛൻ സന്തോഷ്‌ ചോദിച്ചു. കുടുംബത്തിന്റെ ഇടപെടൽ മൂലമാണ് സുഹൈലിന് അവിടെ സംരക്ഷണം ഒരുക്കുന്നതെന്നും, ദേവികയ്ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Sold Land to Educate Her, She Was Our Only Hope": Grieving Mother of Nedumbassery Accident Victim Devika Demands Murder Charge Against Suhail
Next Story