Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നര വയസുകാരന്‍റെ...

ഒന്നര വയസുകാരന്‍റെ കൊലപാതകം; കൈയൊടിഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ഒരാഴ്ച കഴിഞ്ഞെന്ന് അഷ്കറിന്‍റെ മാതാവ്

text_fields
bookmark_border
ഒന്നര വയസുകാരന്‍റെ കൊലപാതകം; കൈയൊടിഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ഒരാഴ്ച കഴിഞ്ഞെന്ന് അഷ്കറിന്‍റെ മാതാവ്
cancel

നെടുമങ്ങാട്: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്‍റെ മാതാവിന്‍റെ വെളിപ്പെടുത്തൽ. ആഹാരം കഴിക്കാത്തതിനെ തുടർന്ന് അഷ്കർ കുഞ്ഞിനെ തല്ലുമായിരുന്നുവെന്നും അഷ്കറും അഖിലയും കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കുഞ്ഞിനെ ആർക്കെങ്കിലും വളർത്താൻ നൽകിക്കൂടേ എന്ന് ചോദിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.

അതേസമയം, അഷ്കറിന്‍റെ മാതാവിനും സഹോദരിക്കുമെതിരെ നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇവരും കുട്ടിയെ ഉപദ്രവിച്ചിരുന്നതായും ഭക്ഷണം നൽകാൻ വിസമ്മതിച്ചിരുന്നുവെന്നും കൊലപാതകം നടന്നതിന്‍റെ പിറ്റേന്ന് വീട്ടിലെത്തി തെളിവ് നശിപ്പിച്ചുവെന്നുമാണ് ആരോപണം .

കേസിൽ അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയും ഇയാൾ ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ അഷ്കർ തല ഭിത്തിയിലിടിച്ചും അടിവയറിൽ ചവിട്ടിയും ശാരീരികമായി മർദിക്കുമായിരുന്നുവെന്നാണ് ആമിന പറയുന്നത്. പ്രണയം നടിച്ച് മകളെ തട്ടിക്കൊണ്ടു പോയ ശേഷം സ്വത്തിന് വേണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആമിനയുടെ മാതാവ് പറയുന്നു.

ആമിനയുടെ സഹോദരൻ മുഹമ്മദിന്‍റെ മരണത്തിൽ അഷ്കർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പിതാവ് ഷെറീഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പാണ് 15കാരനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീന്താനറിയുമായിരുന്ന കുട്ടി എങ്ങനെ മരിച്ചുവെന്നാണ് കുടുംബത്തിന്‍റെ സംശയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathnedumangadtrivandumMurder Case
News Summary - nedumangadu child's murder accused's mother reveals
Next Story