You are here

നെടുമങ്ങാട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകം

  • മാതാവും കാമുകനും  കസ്​റ്റഡിയിൽ

22:57 PM
29/06/2019
nedumangad-murder2

നെ​ടു​മ​ങ്ങാ​ട്: പ​തി​നാ​റു​കാ​രി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന്​ തെ​ളി​ഞ്ഞു. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിലെ മൂന്ന് എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോറസിക് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ കുട്ടിയുടെ മാതാവിനും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി.

കാമുകനൊപ്പം ഒളിച്ചോടിയ നെടുമങ്ങാട് പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക്​ താമസിക്കുന്ന മഞ്ജുഷയുടെ മകളുടെ മൃതദേഹമാണ്​ 19 ദിവസത്തിന്​ ശേഷം വെള്ളിയാഴ്​ച രാത്രി കണ്ടെത്തിയത്​. കരുപ്പൂര് കാരാന്തല കുരിശ്ശടിക്ക് സമീപത്തെ കാടുകയറിക്കിടന്ന പുരയിടത്തിലെ കിണറ്റിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. മഞ്ജുഷയുടെ കാമുകൻ അനീഷി​​െൻറ (34) വീടിന്​ സമീപമാണ്​ ഇൗ പ്രദേശം. 

 മഞ്ജുഷയെയും മകളെയും കാണാനില്ലെന്ന് കാട്ടി മഞ്ജുഷയുടെ അമ്മ 17ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ ഒരു യുവാവിനൊപ്പം ഒളിച്ചോടിയെന്നും അന്വേഷിച്ച്​ തിരുപ്പതിയിൽ പോവുകയാണെന്നും ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നും മഞ്ജുഷ മാതാപിതാക്കളോട് പറഞ്ഞു. വാടക വീട്ടിലുള്ള സാധനങ്ങളും വസ്ത്രങ്ങളും മാറ്റി വീടൊഴിയാനും നിർദേശിച്ചു. ഇതിനിടെ, പൊലീസ് അന്വേഷണം വ്യാപകമാക്കി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളക്ക്​ സമീപം ചെങ്കലിൽനിന്ന് മഞ്ജുഷയും അനീഷും വെള്ളിയാഴ്ച പൊലീസ് പിടിയിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മകൾ മരിച്ചെന്നും മൃതദേഹം കിണറ്റിൽ തള്ളിയശേഷമാണ് ഇരുവരും നാടുവിട്ടതെന്നും വ്യക്തമായത്​. 

വീട്ടിൽ തൂങ്ങിമരിച്ച പെൺകുട്ടിയുടെ മൃതദേഹം തങ്ങൾ രാത്രിയിൽ ബൈക്കിൽ കൊണ്ടുവന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയും മൂടി മാറ്റി കിണറ്റിൽ തള്ളുകയും ചെയ്​തെന്നാണ് മഞ്ജുഷയും അനീഷും ആദ്യം നൽകിയ മൊഴി. മഞ്​ജുഷയുടെ വാടക വീട്ടിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെയാണ്​ ഇൗ പ്രദേശം. പോസ്​റ്റു​മോർട്ടം ചെയ്​ത ഡോക്​ടറുടെ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​ കൊലപാതക കുറ്റത്തിന്​ കേസെടുത്തത്​. തുടർന്ന്,​ ഇരുവരുടെയും അറസ്​റ്റ്​ രേഖപ്പെടുത്തി. ഷാൾ ഉപയോഗിച്ച്​ ക​​ഴുത്ത്​ മുറുക്കിയാണ്​ കൊലപ്പെട​​​ുത്തിയതെന്ന്​ ഇരുവരും സമ്മതിച്ചു. 

എട്ട്​ അടിയിലധികം ആഴമുള്ള ഉറക്കിണറിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. തഹസിൽദാറുടെയും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെയും സാന്നിധ്യത്തിൽ ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് വിഭാഗത്തിലെ ഡോ. ലക്ഷ്മി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി സ്​റ്റുവർട്ട് കീലർ, സി.ഐ രാജേഷ്‌കുമാർ, എസ്.ഐ സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്​റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. 

പെൺകുട്ടിയുടെ പിതാവ് നേരത്തേ മരിച്ചു. ഏക മകളാണ്. കരുപ്പൂര് ഗവ. ഹൈസ്കൂളിൽനിന്ന്​ കഴിഞ്ഞ തവണ ആറ് വിഷയങ്ങളിൽ എ പ്ലസ് നേടി എസ്.എസ്.എൽ.സി പാസായെങ്കിലും പ്ലസ് വണിന് അഡ്മിഷൻ വാങ്ങാനോ തുടർന്ന് പഠിപ്പിക്കാനോ മഞ്ജുഷ തയാറായി​െല്ലന്നും പറയുന്നു.

Loading...
COMMENTS