Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മാല മോഷ്ടിച്ചു; മുഖംമൂടി സംഘത്തിന്‍റെ ദൃശ്യം സി.സി.ടി.വിയിൽ, ആശങ്ക

text_fields
bookmark_border
കുറുവ സംഘമാണെന്ന് സംശയം
ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മാല മോഷ്ടിച്ചു; മുഖംമൂടി സംഘത്തിന്‍റെ ദൃശ്യം സി.സി.ടി.വിയിൽ, ആശങ്ക
cancel
camera_alt

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രം

ആലപ്പുഴ: വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മാല കവർന്നു. പുന്നപ്ര തൂക്കുകുളത്താണ് മോഷണം. മോഷണം നടത്തിയ മുഖംമൂടി സംഘത്തിന്‍റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെ, കുറുവ സംഘമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് സംഭവം. തൂക്കുകുളം സ്വദേശിയായ മനോഹരന്‍റെ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് സംഘം അകത്തുകയറിയത്. അമ്മയുടെ ഒന്നരപ്പവൻ മാലയും കുഞ്ഞിന്‍റെ അരപ്പവന്‍റെ മാലയുമാണ് മോഷ്ടിച്ചത്. പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മോഷണം നടക്കുകയാണ്. മണ്ണഞ്ചേരി പഞ്ചായത്തിൽ നാലിടങ്ങളിൽ ഒരേ രാത്രി മോഷണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പുന്നപ്രയിലും മോഷണം നടന്നത്.

ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കളാണിവർ. മാരകായുധങ്ങളുമായെത്തി അടുക്കള വാതിൽ പൊളിച്ചാണ് കുറുവാ സംഘം മോഷണം നടത്തുന്നത്. ക്രിമിനലുകൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - necklace of sleeping mother and baby stolen at Punnapra
Next Story