Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-പാക് സംഘർഷം; വെടി നിർത്തൽ തീരുമാനം ആശ്വാസകരമെന്ന് വെൽഫെയർ പാർട്ടി

text_fields
bookmark_border
"ശാശ്വത പരിഹാരത്തിനുള്ള ചർച്ചകൾ ഇരു ഭാഗത്തു നിന്നും നടക്കണം"
ഇന്ത്യ-പാക് സംഘർഷം; വെടി നിർത്തൽ തീരുമാനം ആശ്വാസകരമെന്ന് വെൽഫെയർ പാർട്ടി
cancel

തിരുവനന്തപുരം: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷം അതിരൂക്ഷമായി മാറിയ അന്തരീക്ഷത്തിന് അയവ് വരുത്തുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചത് ആശ്വാസകരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. സമാധാനവും സുരക്ഷയും അപകടപ്പെടുത്തുന്ന എല്ലാതരം ഭീകരപ്രവർത്തനങ്ങളും അവയുടെ സംരക്ഷകരും ചെറുത്തു തോൽപ്പിക്കപ്പെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതിന് സഹായകരമാകുന്ന രീതിയിലുള്ള ശാശ്വത പരിഹാരത്തിനും വിശദമായ രാഷ്ട്രീയ ചർച്ചയ്ക്കും ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.

പഹല്‍ഗാം സംഭവത്തെ തുടർന്നുണ്ടായ വിദ്വേഷ പ്രചരണത്തിലും, ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷത്തിലും രാജ്യത്ത് അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെട്ട നിരവധി വ്യക്തികളും കുടുംബങ്ങളും ഉണ്ട്. അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഭരണകൂടം തയ്യാറാകണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-Pakistan conflict; Ceasefire decision is a relief, says Welfare Party
Next Story