Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാ ഉപതെരഞ്ഞെടുപ്പ്: എൻ. ഹരി എൻ.ഡി.എ സ്ഥാനാർഥി

text_fields
bookmark_border
പാലാ ഉപതെരഞ്ഞെടുപ്പ്: എൻ. ഹരി എൻ.ഡി.എ സ്ഥാനാർഥി
cancel

കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ നേതൃത്വമാണ് തിങ്കളാഴ്ച രാത്രി വൈകി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രധാന മൂന്ന് മുന്നണിക്കും സ്ഥാനാർഥിയായി.

2016ൽ പാലായിൽ കെ.എം. മാണിക്കെതിരെ മത്സരിച്ച് 24821 വോട്ട് നേടിയിരുന്നു. എ.ബി.വി.പിയിലൂടെ രാഷ്​ട്രീയത്തിലെത്തി. യുവമോർച്ച ജില്ല പ്രസിഡൻറ്​, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം ഇപ്പോൾ കോട്ടയം ജില്ല പ്രസിഡൻറാണ്. 10 വർഷം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്​ അംഗമായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: അമൃത ഹരി, സംവൃത ഹരി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nda candidate pala by election
Next Story