Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

text_fields
bookmark_border
AN Radhakrishnan
cancel
Listen to this Article

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രകടനമായി കലക്റേറ്റിൽ എത്തിയാണ് വരണാധികാരി വിധു എ. മേനോൻ മുമ്പാകെ പത്രിക സമർപ്പിച്ചത്.

ഓർത്തഡോക്സ് അഹ്​മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസാണ് കെട്ടിവെക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ജോർജ് കുര്യൻ, അഡ്വ. എസ്. സുരേഷ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മകുമാർ, എസ്. ജയകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NDA candidate A.N. Radhakrishnan submitted his nomination papers
Next Story