Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമര വിരിയുമെന്ന...

താമര വിരിയുമെന്ന വിശ്വാസത്തിൽ എൻ.ഡി.എ

text_fields
bookmark_border
Rajiv Chandrasekhar
cancel
camera_alt

രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താമര വിരിയുമെന്ന ആത്മവിശ്വാസത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. കുറഞ്ഞത് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.വോട്ട് വിഹിതത്തിൽ വൻ വർധനവുണ്ടാകുമെന്നും അവർ പറയുന്നു. 2016ൽ ഒ. രാജഗോപാൽ വിജയിച്ച നേമം മണ്ഡലം ഇക്കുറി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ തിരിച്ചുപിടിക്കുമെന്ന് ബി.ജെ.പി ഉറപ്പിക്കുന്നു. മണ്ഡലത്തിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയത് ഗുണം ചെയ്യുമെന്നും പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യിപ്പിക്കുന്നതിൽ സംഘടനാ സംവിധാനം വിജയിച്ചുവെന്നുമാണ് അവകാശവാദം.

നേമത്തിന് പുറമെ കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വിജയിക്കുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു. ‘ഇടത്-വലതുമുന്നണികളുടെ ഒത്തുകളി’ നടന്നില്ലെങ്കിൽ ഈ മണ്ഡലങ്ങളിൽ വിജയിച്ച് കയറുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്. കഴക്കൂട്ടത്ത് വി. മുരളീധരന് അനുകൂലമായ ജനവിധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. സിറ്റിങ് എം.എൽ.എയായ എൽ.ഡി.എഫിന്‍റെ കടകംപള്ളി സുരേന്ദ്രനെതിരായ വികാരമുണ്ടായി.

ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥി ടി. ശരത്ചന്ദ്രപ്രസാദിന് ലഭിച്ചെന്നും അത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ. മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായില്ലെന്നാണ് ബി.ജെ.പി അനുമാനം. കെ. സുരേന്ദ്രന് ജയിച്ചുകയറാം.പാലക്കാട് ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും കരുതുന്നു. കൊല്ലം ചാത്തന്നുരിൽ ബി.ബി. ഗോപകുമാറിലൂടെ വിജയിക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. ഇരുമുന്നണികളുടെയും വോട്ടുകൾ രാഷ്ട്രീയത്തിനതീതമായി ലഭിച്ചെന്ന വിലയിരുത്തലും അവർ നടത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDANemomShobha SurendranKerala Assembly Election 2026BJP
News Summary - NDA believes that the lotus will bloom
Next Story