എൻ.സി.പിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്
text_fieldsകോട്ടയം: എൻ.സി.പിയിലെ ഭിന്നത രൂക്ഷമാക്കി സംസ്ഥാന ട്രഷറർ മാണി സി. കാപ്പനെതിരെ കോട്ടയം ജില്ല കമ്മിറ്റി. മാണി സി. കാപ്പൻ പാർട്ടിക്ക് അപമാനമാണെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടിയുടെയോ എൽ.ഡി.എഫിെൻറയോ പരിപാടികളിൽ പങ്കെടുക്കാതെ വേഴാമ്പൽ പക്ഷിയെപ്പോലെ െതരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ് കാപ്പനെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിലും ആരോപിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ പേരുപറഞ്ഞു തട്ടിപ്പുനടത്തുന്നത് അനുവദിക്കാത്തതിനാലാണ് സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെതിരെ ആരോപണം ഉയർത്തുന്നത്. കാപ്പനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അഖിലേന്ത്യ പ്രസിഡൻറിന് നൽകുമെന്നും ഇവർ പറഞ്ഞു. ഇതോടെ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനും പാർട്ടി മന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന. മന്ത്രിെയ അനുകൂലിക്കുന്നവർ ഉഴവൂർ വിജയനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു വ്യാപകമായി പരാതികൾ നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഉഴവൂർ വിജയനെ അനുകൂലിക്കുന്ന ജില്ല കമ്മിറ്റി മാണി സി. കാപ്പനെതിരെ രംഗത്തെത്തിയത്.
തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത അസ്വസ്ഥതകളാണ് ഇരുചേരിയായി തിരിഞ്ഞുള്ള ആരോപണ-പ്രത്യാരോപണങ്ങളിലേക്ക് നീങ്ങുന്നത്.
സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും കെ.എസ്.ആര്.ടി.സിയുടെ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരെ മാറ്റിയത് മന്ത്രി അറിയാതെയാണെന്ന പ്രസ്താവനയുമായി ഉഴവൂർ വിജയൻ രംഗത്തെത്തുകയും ഇതിനെതിരെ മാണി സി. കാപ്പൻ രംഗത്തുവരുകയും ചെയ്തതോടെയാണ് ഭിന്നത പരസ്യമായത്. അഖിലേന്ത്യ പ്രസിഡൻറ് ശരദ്പവാർ ഇടപെടുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
