Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ശശീന്ദ്രൻ...

എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്​ എൻ.സി.പി യുവജനവിഭാഗം

text_fields
bookmark_border
എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്​ എൻ.സി.പി യുവജനവിഭാഗം
cancel

കൊല്ലം: ഫോൺവിളി വിവാദത്തിൽ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കണമെന്ന്​ എൻ.സി.പി യുവജനവിഭാഗം. നാഷണലിസ്റ്റ്​ യൂത്ത്​ കോൺഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്​. ശശീന്ദ്രൻ രാജിവെക്കണമെന്ന്​ ജില്ലാ പ്രസിഡന്‍റ്​ ബിജു.ബി ആവശ്യപ്പെട്ടു.

പ്രതി പത്​മാകരനും ശശീന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ട്​. മുമ്പും​ മന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പല വനിതകളേയും വിളിച്ച്​ മന്ത്രി മോശമായ ഭാഷയിൽ സംസാരിച്ചതിന്‍റെ തെളിവുകൾ നാഷണലിസ്റ്റ്​ യൂത്ത്​ കോൺഗ്രസിന്‍റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു. പ്രോ​ട്ടോകോൾ ലംഘനമാണ്​ മന്ത്രി നടത്തിയത്​. പെൺകുട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട്​ എൻ.സി.പി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്​ ക്ലീൻചിറ്റാണ് അന്വേഷണസംഘം നൽകിയത്​​. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും ദേശീയ അധ്യക്ഷൻ ശരത്​ പവാറും എ.കെ.ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ്​ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPMinister AK Saseendran
News Summary - NCP youth wing demands resignation of AK Saseendran
Next Story