Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജിയിൽ കോൺഗ്രസ്...

രാജിയിൽ കോൺഗ്രസ് നേതാക്കൾക്ക് മൗനം, പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എൻ.സി.പി

text_fields
bookmark_border
PC Chacko
cancel

ന്യൂ​ഡ​ൽ​ഹി: പി.​സി.​ചാ​ക്കോ​യു​ടെ രാ​ജി​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാകാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. രാ​ജി​ക്കാ​ര്യം ചാ​ക്കോ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എന്നീ പ്രമുഖ നേതാക്കളോടെ പ്രതികരണമറിയാൻ വിളിച്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇവരാരും തയാറായില്ല.

വി​ഷ​യ​ത്തി​ൽ ത​ത്കാ​ലം പ്ര​തി​ക​രി​ക്കേ​ണ്ടതില്ലെന്നാണ് കെ​.പി​.സി​.സി നേ​തൃ​ത്വ​ത്തി​ന്‍റെ തീരുമാനം എന്നറിയുന്നു. അ​തേ​സ​മ​യം ചാ​ക്കോ​യു​ടെ രാ​ജി അ​ന​വ​സ​ര​ത്തി​ലാ​യി​പ്പോ​യെ​ന്ന് കെ​.പി​.സി​.സി വ​ർ​ക്കിങ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ്ര​തി​ക​രി​ച്ചു.

അതേസമയം, കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച മു​തി​ർ​ന്ന നേ​താ​വ് പി.​സി.​ചാ​ക്കോ​യെ എ​ൻ.​സി​.പി കേ​ര​ള​ഘ​ട​കംസ്വാ​ഗ​തം ചെ​യ്തു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​നാ​ണ് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. അദ്ദേഹം ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

നേ​ര​ത്തെ ചാ​ക്കോ എ​ൻ​സി​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന് വാർത്തയുണ്ടായിരുന്നു. എ​ൻ​.സി​.പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി നല്ല ബന്ധമാണ് ചാക്കോക്കുള്ളത്. എന്നാൽ വാർത്ത സ്ഥിരീകരിക്കാൻ പി.സി ചാക്കോ ഇതുവരെ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPPC Chackocongressassembly electin 2021
News Summary - NCP welcomes PC Chacko
Next Story