എന്‍.സി.പി പിന്തുണ എല്‍.ഡി.എഫിന്
text_fieldsകൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ എന്‍.സി.പി കേരളഘടകം തീരുമാനിച്ചു. ഞായറാഴ്ച കളമശ്ശേരിയില്‍ ചേര്‍ന്ന എന്‍.സി.പി സംസ്ഥാന കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. മഹാരാഷ്ട്രയില്‍ എൻ.ഡി.എയുടെ ഭാഗമായി എന്‍.സി.പി നില്‍ക്കുമ്പോഴും കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി ആദ്യം മുതലേ സ്വീകരിച്ച നിലപാട്. നേരത്തേ ആറ്റിങ്ങലിലും പാലക്കാടും സ്ഥാനാർഥികളെ നിര്‍ത്തി ഒറ്റക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ അത്തരമൊരു തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.
എന്‍.സി.പി കേരളഘടകത്തിന് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്‍റുമായ എന്‍.എ. മുഹമ്മദ്കുട്ടി വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. ജബ്ബാര്‍, സംസ്ഥാന ഭാരവാഹികളായ മധുകുമാര്‍, റോയി ഫിലിപ്, പാർഥസാരഥി മാസ്റ്റര്‍, ട്രഷറര്‍ ജോണി തോട്ടക്കര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

