Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.സി.പിയിലെ വിഭാഗീയത:...

എൻ.സി.പിയിലെ വിഭാഗീയത: കാപ്പൻ വിഭാഗം പവാറിനെ കാണാൻ മുംബൈയിൽ

text_fields
bookmark_border
mani c kappan
cancel

പാലാ: സംസ്​ഥാനത്ത്​ എൻ.സി.പിയിൽ വിഭാഗീയത രൂക്ഷമായതോടെ ദേശീയ അധ്യക്ഷൻ ശരത്പവാറുമായി കൂടിക്കാഴ്ച നടത്താൻ മാണി സി.കാപ്പൻ വിഭാഗം നേതാക്കൾ മുംബൈയിലെത്തി. ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ്​ മുംബൈയിലേക്ക്​ പോയതെന്ന്​ ഇവർ അറിയിച്ചു. ഇന്ന്​ എത്തണമെന്നാവശ്യപ്പെട്ട്​ ബുധനാഴ്ച ഉച്ചക്ക്​ ശേഷമാണ്​ നേതാക്കൾക്ക്​ വിളിവന്നത്​. ചർച്ചയിൽ പ്രഫുൽ പട്ടേലും പങ്കെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയോട് എൽ.ഡി.എഫ് അനീതി കാട്ടിയെന്നാണ്​ പീതാംബരൻ- മാണി സി. കാപ്പൻ വിഭാഗത്തിന്‍റെ നിലപാട്​. ഇവരുടെ യു.ഡി.എഫ് അനുകൂല നീക്കത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. ജില്ല നേതൃയോഗങ്ങൾ വിളിച്ച് ഇരുവിഭാഗവും ശക്തിസമാഹരണം തുടങ്ങിയതോടെ നിയമസഭ സമ്മേളനത്തോടെ പാർട്ടി പിളരുമെന്നാണ്​ സൂചന.

പാലാ, കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് ടി.പി. പീതാംബരനും മാണി സി.കാപ്പനും വ്യക്തമാക്കിയപ്പോൾ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാനുള്ള അവകാശമുണ്ടെന്നും അവരെ മാനിക്കണമെന്നുമായിരുന്നു മന്ത്രി ശശീന്ദ്രന്‍റെ പ്രതികരണം. എങ്കിൽ ശശീന്ദ്രൻ സ്വന്തം സീറ്റ് വിട്ടു കൊടുക്കട്ടെയെന്ന്​ കാപ്പനും തിരിച്ചടിച്ചിരുന്നു. തമ്മിലടി പരസ്യമായതോടെയാണ്​ ദേശീയ നേതൃത്വം ഇടപെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad Pawarncpmani c kappan
News Summary - Sharad Pawar meeting state leaders
Next Story