മുംബൈ: നിയമസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ ഈ മാസം 23ന് സംസ്ഥാനത്തെത്തും. മുംൈബയിൽ പവാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന അധ്യക്ഷൻ ടി.പി പീതംബരൻ മാസ്റ്ററാണ് മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്.
പാലാ സീറ്റിന്‍റെ കാര്യത്തിൽ മുഖ്യമന്തി പിണറായി വിജയൻ ഉറപ്പു തന്നിട്ടില്ലെന്നും അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പീതംബരൻ മാസ്റ്റർ വ്യക്തമാക്കി. സി.പി.എം കേന്ദ്ര നേതൃത്വവുമായി പവാർ ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാലാ അടക്കം സീറ്റ് വിഭജന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ ശരത് പവാറിനെ അറിയിച്ചതായി പീതംബരൻ മാസ്റ്റർ പറഞ്ഞു.
നേരത്തെ, മന്ത്രി എ.കെ ശശീന്ദ്രനും മാണി സി. കാപ്പൻ എം.എൽ.എയും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.