ലയന നീക്കം: എൻ.സി.പി.യിൽ കലഹം മൂർച്ഛിച്ചു
text_fieldsകൊച്ചി: ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായുളള ലയനത്തിന് നീക്കം ശക്തമായ എൻ.സി.പി.യിൽ ഇതേച്ചൊല്ലി കലഹം മൂർച്ഛിച്ചു. ലയനത്തെ എതിർക്കുന്നവരെല്ലാം അച്ചടക്കനടപടിയുടെ ഭീഷണിയിലാണ്. പാർട്ടി എറണാകുളം ജില്ല പ്രസിഡൻറിൽ തുടങ്ങിയ നടപടി പല നേതാക്കളിലേക്കും നീങ്ങുമെന്നാണ് സൂചന.
എൻ.സി.പി ന്യൂനപക്ഷ സംസ്ഥാന കൺെവൻഷൻ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അബ്ദുൽ അസീസിനെ പുറത്താക്കിയത്. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് അബ്ദുൽ അസീസിനെ പിന്തുണക്കുന്നവർ പറയുന്നു. ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ലയനനീക്കം. ഇതുസംബന്ധിച്ച് ചൊവ്വാഴ്ചയും തിരുവനന്തപുരത്ത് ചർച്ച നടന്നു. ലയനനീക്കത്തിന് പിന്നിലെ ആത്യന്തികലക്ഷ്യം എ.കെ. ശശീന്ദ്രനെ പുറത്താക്കി മന്ത്രിസ്ഥാനം കൈവശപ്പെടുത്തുകയാണെന്നാണ് മറുപക്ഷം സംശയിക്കുന്നത്. നടപടിഭീഷണി നേരിടുന്നതും ശശീന്ദ്രനെ അനുകൂലിക്കുന്നവരാണ്. ശശീന്ദ്രനെ പുറത്തുനിർത്താനുള്ള രഹസ്യനീക്കത്തിന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി എം.എൽ.എയുടെ മൗനാനുവാദവും സംശയിക്കുന്നുണ്ട്. ജില്ല പ്രസിഡൻറിനെതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന പ്രസിഡൻറാണെന്നിരിക്കെ ദേശീയ സെക്രട്ടറിയാണ് എറണാകുളം ജില്ല പ്രസിഡൻറിനെ നീക്കിയത്. താൻ അറിഞ്ഞില്ലെന്ന് തോമസ്ചാണ്ടി പറയുന്നുണ്ടെങ്കിലും മറുപക്ഷം സംശയത്തോടെയാണ് കാണുന്നത്.
മാർത്തോമ്മ സഭക്ക് നിർണായക സ്വാധീമുള്ള പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തോമസ് ചാണ്ടിയെ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനമുണ്ടെന്നാണ് പറയുന്നത്. യു.പി.എ അധികാരത്തിലെത്തിയാൽ തോമസ് ചാണ്ടിക്ക് കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലയനം കഴിയുേമ്പാൾ ഗണേശ്കുമാറിനെ മന്ത്രിയാക്കാനുള്ള തന്ത്രങ്ങളാണ് ബാലകൃഷ്ണ പിള്ള തയാറാക്കുന്നത്. ഇത് നടന്നില്ലെങ്കിൽ ഗണേശിനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കണെമന്ന നിർദേശവും ഇവർ മുേന്നാട്ടുവെച്ചേക്കും.
ജില്ല പ്രസിഡൻറിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ശശീന്ദ്രൻ അനുകൂലികളുടെ യോഗം എറണാകുളത്ത് ചേർന്നിരുന്നു. ഭൂരിപക്ഷം ജില്ല പ്രസിഡൻറുമാരും ശശീന്ദ്രൻ പക്ഷത്താണെങ്കിലും നടപടികളെ പ്രതിരോധിക്കാനാകാതെ ഇവർ ആശയകുഴപ്പത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
