Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.പിയിൽ സ്ഥാനാർഥികളിൽ തീരുമാനമായില്ല: എലത്തൂർ കൈവിടാതെ എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
എൻ.സി.പിയിൽ സ്ഥാനാർഥികളിൽ തീരുമാനമായില്ല:  എലത്തൂർ കൈവിടാതെ എ.കെ. ശശീന്ദ്രൻ
cancel

കോഴിക്കോട്: എൻ.സി.പി സ്ഥാനാർഥികളിൽ തീരുമാനമായില്ല. എലത്തൂർ കൈവിടാതെ ശശീന്ദ്രൻ. ശശീന്ദ്രൻ മത്സരിക്കണോയെന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനിക്കും. എലത്തൂർ മണ്ഡലത്തിൽ തർക്കം ഉടലെടുത്തതിനെ തുടർന്നാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കുട്ടനാട്ടിൽ തോമസ് കെ. തോമസിനാണ് മൻതൂക്കം സംസ്ഥാന ഇലക്ഷൻ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

എലത്തൂർ-എ.കെ. ശശീന്ദ്രൻ, മുക്കം മുഹമ്മദ്, പി.എം. സുരേഷ് ബാബു എന്നിവരടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എം.എൽ.എയും ഒമ്പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പലർക്കും യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ ശശീന്ദ്രൻ പാർട്ടി പിളർത്തുമെന്നും സൂചനയുണ്ട്. എലത്തൂരിലെ സീറ്റ് തർക്കവും സ്ഥാനാർഥി നിർണയവും മുഖ്യമന്ത്രിയെ ധരിപ്പിച്ചെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇടപെട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCP undecided on candidates: A.K. Saseendran not giving up Elathur
Next Story