ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി
text_fieldsബംഗളുരു: എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. ബിനീഷ് കോടിയേരിയുടെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ.സി.ബിയുടെ നീക്കം. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻ.സി.ബി കോടതിയിൽ അപേക്ഷ നൽകി.
ബിനീഷ് മയക്കുമരുന്ന് വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി ഓഫീസിൽ എൻ.സി.ബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗ്ളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോയി.
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ ഇതുവരെ ഇ.ഡി ചോദ്യം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

