പ്രതികള്‍ക്കനുകൂലമായ വസ്തുതകളും കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണം- വിജിലൻസ് ഡയറക്ടർ
text_fieldsതിരുവനന്തപുരം: പ്രതികള്‍ക്കനുകൂലമായ വസ്തുതകളും കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണമെന്ന വിജിലൻസ് ഡയറക്ടർ എൻ.സി. അസ്താനയുടെ സർക്കുലർ വിവാദമായി. പ്രതിക്കനുകൂലമായ വസ്തുതകള്‍കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് കേസുകളുടെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എൻ.സി. അസ്താന വിജിലൻസ് തലവനായശേഷം പുറപ്പെടുവിക്കുന്ന സർക്കുലറുകളിൽ പലതും വിവാദമായിരുന്നു. വിജിലൻസിലെ സർക്കാർ അഭിഭാഷകർക്കെതിരെ ഡയറക്ടർ കൈക്കൊണ്ട നിലപാടും ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നിയമോപദേശകരുടെ ഉപദേശം അന്വേഷണ ഉദ്യോഗസ്ഥൻ ചെവിക്കൊള്ളേെണ്ടന്നായിരുന്നു ഡയറക്ടറുടെ സർക്കുലർ. അതിന് പിന്നാലെയാണ് പുതിയ സർക്കുലർ.
കോടതിയിൽ വിജിലൻസ് സമർപ്പിക്കുന്ന കുറ്റപത്രങ്ങളിൽ പലതും വസ്തുനിഷ്ടമല്ലെന്ന വിലയിരുത്തലാണ് വിജിലൻസ് ഡയറക്ടർക്കുള്ളത്. നിലവിൽ ഒാരോ കേസിലും അന്വേഷണം നടത്തിയശേഷം അന്വേഷണ ഉദ്യോഗസ്ഥെൻറ വസ്തുതാ റിപ്പോർട്ടും അതിന്മേൽ വിജിലൻസ് ഡയറക്ടറുടെ അഭിപ്രായവും രേഖപ്പെടുത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. ഇനി മുതൽ കുറ്റപത്രത്തിനൊപ്പം ഇതൊന്നും േവണ്ടെന്ന നിലപാടാണ് വിജിലൻസ് ഡയറക്ടർക്ക്. പ്രതികള്‍ക്കനുകൂലമായ സാക്ഷിമൊഴികളോ വസ്തുതകളോ അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ അത് കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണമെന്നാണ് സർക്കുലറിലുള്ളത്.
ഒാരോ കേസിെൻറയും അന്വേഷണത്തിലും കുറ്റപത്രത്തിലും വിജിലൻസ് ഉദ്യോഗസ്ഥരുടെ അമിതാവേശം വേണ്ടെന്ന് സർക്കുലറിലുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥർ വസ്തുതകള്‍ കണ്ടെത്തി അവതരിപ്പിച്ചാൽ മതി. ആരാണ് കുറ്റക്കാരെന്ന് കോടതി തീരുമാനമെടുക്കട്ടെെയന്നാണ് അസ്താനയുടെ നിലപാട്. നിയമപരമായി ഡയറക്ടറുടെ നിലപാട് ശരിയാണെങ്കിലും പ്രമാദമായ കേസുകളിൽ പ്രതികൾക്ക് അനുകൂലമായ വസ്തുതകൾകൂടി ഉൾപ്പെടുത്തുകയാണെങ്കിൽ അത് വിജിലൻസിന് തിരിച്ചടിയാകും. സർക്കുലറിനെതിരെ വിജിലൻസ് ഉദ്യോഗസ്ഥർക്കിടയിൽതന്നെ ഭിന്നതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
