എൻ.ബി. കൃഷ്ണക്കുറുപ്പ് നിര്യാതനായി
text_fieldsകോഴിക്കോട്: ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറും കോഴിക്കോട് കോവിലകം െറസിഡൻസി മാനേജിങ് ഡയറക്ടറും ചെയർമാനും നടനുമായ എൻ.ബി. കൃഷ്ണക്കുറുപ്പ് (81) നിര്യാതനായി. ശ്വാസതടസ്സത്തെ തുടർന്ന് ഇൗസ്റ്റ്ഹിൽ ‘ഗായത്രി’യിൽനിന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ അന്ത്യം രാത്രി 11നായിരുന്നു.
ഇന്ത്യൻ റെയിൽവേ കാറ്ററേഴ്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻറായിരുന്നു. പുഷ്പശ്രീ ട്രസ്റ്റ്, തിക്കോടിയൻ അനുസ്മരണ സമിതി എന്നിവയുടെ സെക്രട്ടറിയാണ്. വാർത്ത, ഒരു വടക്കൻ വീരഗാഥ തുടങ്ങി 70ഒാളം സിനിമയിൽ അഭിനയിച്ചു. 22 വയസ്സുമുതൽ റെയിൽവേ കാറ്ററിങ് മേഖലയിൽ സജീവമാണ്. കൊല്ലം സ്വദേശിയായ അദ്ദേഹം പനമ്പിള്ളി ഗോവിന്ദമേനോെൻറ നിർദേശപ്രകാരമാണ് കോഴിക്കോെട്ടത്തിയത്.
ഭാര്യ: ഭാർഗവിയമ്മ. മക്കൾ: വേണുഗോപാൽ, രാധാകൃഷ്ണൻ (കോവിലകം െറസിഡൻസി ഡയറക്ടർമാർ), ജയശ്രീ, ഉഷ, ശോഭ. മരുമക്കൾ: രാധാകൃഷ്ണൻ, രഞ്ജിനി, ബീന, ഹരികൃഷ്ണൻ, രാജീവ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഇറിഗേഷൻ) സംസ്കാരം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
