കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ സജ്ജമെന്ന് ദക്ഷിണ നാവിക കമാൻഡ്. തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശം ലഭിച്ചാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഹെലികോപ്ടറുകൾ, രക്ഷാസംഘങ്ങൾ, മുങ്ങൽ വിദഗ്ധർ എന്നിവ സജ്ജമാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥനയെ തുടർന്ന് ഐ.എൻ.എസ് ഗരുഡയിൽനിന്ന് ഞായറാഴ്ച രാവിലെ ഒമ്പതിന് പറന്ന ഹെലികോപ്ടർ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടലും പ്രളയവും സൃഷ്ടിച്ച അപകടത്തിെൻറ നേർചിത്രങ്ങളും നേവി പകർത്തിയിട്ടുണ്ട്.