Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശാല ഹിന്ദു...

വിശാല ഹിന്ദു ഐക്യത്തിന് തടസമെന്ന്​; നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിളർപ്പിലേക്ക്

text_fields
bookmark_border
navoddhana-moolya-samrakshana-samiti
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച നവോഥാനമൂല്യ സംരക്ഷണ സമിതി പിളർപ്പി ലേക്ക്​. നവോഥാന സമിതിയുടെ ജോയിൻറ്​ കൺവീനറായ സി.പി സുഗത​​​െൻറ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെന്‍റ്​ സമിതി വിടാൻ തീരുമാനിച്ചു. 54 സംഘടനകൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ്​​ ഹിന്ദ​ു പാർലമെന്‍റിന്‍റെ അവകാശവാദം.

വിശാല ഹിന്ദു ഐക്യത്തിന്​ നവോഥാന സമിതി തടസമാണെന്ന്​ വിലയിരുത്തിയാണ്​ തീരുമാനം. സമിതി വിടുന്ന കാര്യം അവർ മുഖ്യമന്ത്രി​ പിണറായി വിജയനെ അറിയിച്ചു.

നവോഥാനമൂല്യ സംരക്ഷണ സമിതി സംവരണ മുന്നണി മാത്രമാണെന്നും സമിതി ഇപ്പോൾ​ ചെയ്യുന്നത്​ നവോഥാന പ്രവർത്തനങ്ങളല്ലെന്നും ഹിന്ദു പാർലമെന്‍റ്​ ആരോപിച്ചു.

സമിതി കൺവീനർ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ്​ ഹിന്ദു പാർലമെന്‍റ്​ സമിതി വിടാനുള്ള കാരണമെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscp sugathanhindu parliamentnavoddhana moolya samrakshana samithi splitsnavoddhana moolya samrakshana samithi
News Summary - navoddhana moolya samrakshana samithi spliting -kerala news
Next Story