Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആളുകൾ കടലിൽ...

ആളുകൾ കടലിൽ പെട്ടിട്ടുണ്ടോ?  യന്ത്രം പറഞ്ഞുതരും

text_fields
bookmark_border
ആളുകൾ കടലിൽ പെട്ടിട്ടുണ്ടോ?  യന്ത്രം പറഞ്ഞുതരും
cancel

കൊ​ച്ചി: ക​ട​ലി​ൽ ആ​ളു​ക​ൾ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് എ​ങ്ങ​നെ അ​റി​യും... ആ​ഴ​ങ്ങ​ളി​ൽ ജീ​വ​ൻ പി​ട​യു​ന്ന​ത് ചി​ല​പ്പോ​ൾ ആ​രും അ​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. വെ​ള്ള​ത്തി​ൽ വീ​ണ ആ​ളു​ക​ളെ തി​ര​യു​മ്പോ​ഴും എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാ​ത്ത​ത് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തെ ബാധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, നേ​വ​ൽ ആ​ർ​മ​മ​​െൻറ് ഡി​പ്പോ വി​ക​സി​പ്പി​ച്ച സോ​ളാ​സ് (സ​ർ​വൈ​വ​ൽ ഓ​ഫ് ലൈ​ഫ് അ​റ്റ് സീ) ​സം​വി​ധാ​നം ഇ​തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കും. 

സ​മു​ദ്ര​ത്തി​ൽ ഉ​യ​ർ​ന്നു​കി​ട​ക്കു​ന്ന യ​ന്ത്രം ര​ണ്ട് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ മ​നു​ഷ്യ​ൻ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ സി​ഗ്​​ന​ൽ ന​ൽ​കും. കൊ​ച്ചി നേ​വ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് യാ​ർ​ഡി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​വി​യേ​ഷ​ൻ ഇ​ന്നൊ​വേ​ഷ​ൻ എ​ക്സ്പോ ‘ഇ​ന്നൊ എ​ക്സ്-18’​യി​ലാ​ണ് ഇൗ യ​ന്ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 5.6 എം.​എം ലൈ​റ്റ് മെ​ഷീ​ൻ ഗ​ൺ 360 ഡി​ഗ്രി കോ​ണ​ള​വി​ൽ സ്ഥാ​പി​ച്ച് ല​ക്ഷ്യം​തെ​റ്റാ​തെ ഉ​ന്നം പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​നം ക​ട​ൽ​ക്കൊ​ള്ള​ക്കാ​​രെ തുരത്താൻ സ​ഹാ​യി​ക്കു​ം. 7.62 മീ​ഡി​യം മെ​ഷീ​ൻ ഗ​ൺ സ്ഥാ​പി​ക്കാ​നു​ള്ള സ്​​റ്റാ​ൻ​ഡ്, 1.5 ഇ​ഞ്ച് സിം​ഗി​ൾ പി​സ്​​റ്റ​ൾ, തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള പ​രി​ശോ​ധ​ന സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. 

കൊ​ച്ചി നേ​വ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് യാ​ർ​ഡി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​യ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ, സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ എ​യ​റോ​സ്പേ​സ് െട​ക്നോ​ള​ജീ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നി​വ ചേ​ർ​ന്ന്​ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​നം ഇൗ ​രം​ഗ​ത്ത്​ രാ​ജ്യ​ത്തി​​െൻറ സ്വ​യം​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​തേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ​ൻ​റ് വൈ​സ് അ​ഡ്മി​റ​ൽ എ.​ആ​ർ. കാ​ർ​േ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മി​ട്ടാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്.  

എ​സ്.​ഐ.​എ.​ടി.​ഐ പ്ര​സി​ഡ​ൻ​റ് ഡോ. ​സി.​ജി. കൃ​ഷ്ണ​ദാ​സ് നാ​യ​ർ, എ.​ഇ.​എ​സ്.​ഐ പ്ര​സി​ഡ​ൻ​റ് ഡോ. ​ആ​ർ.​കെ. ത്യാ​ഗി, ഡി.​ആ​ർ.​ഡി.​ഒ ഡി.​ജി ഡോ. ​ടെ​സി തോ​മ​സ്, പ്ര​ഫ. എ​സ്.​എ​സ്. മ​ൻ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സ​​െൻറ​ർ ഡ​യ​റ​ക്ട​ർ എ​സ്. സോം​നാ​ഥ്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​പ്ര​ൻ​റീ​സ് ട്രെ​യി​നി​ങ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ സെ​ന്തി​ൽ​കു​മാ​ർ, ആ​ന​ന്ദ് അ​ഗ​സ്ത്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian navykerala newsmalayalam newsExibition
News Summary - Navel force exibition-Kerala news
Next Story