നാവായിക്കുളം പഞ്ചായത്തിന് ലഭിച്ച നിർമൽ പുരസ്കാരം കാണാനില്ല
text_fieldsകല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന് രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച ദേശീയ നിർമൽ പുരസ്കാരവും സാക്ഷ്യപത്രവും പഞ്ചായത്ത് ഓഫിസിൽ കാണാനില്ലെന്ന് പരാതി. സമ്പൂർണ ശുചിത്വ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2008 ൽ കേന്ദ്രസർക്കാർ നൽകിയതാണ് നിർമൽ പുരസ്കാരം.
2004 ൽ വി.എസ്. അച്യുതാനന്ദനാണ് ഗ്രാമപഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം ചെയ്തത്. 2009 ൽ ഓഫിസിെൻറ രണ്ടാം നിലയും ഉദ്ഘാടനം ചെയ്തു. അേപ്പാൾ സ്ഥാപിച്ച ശിലാഫലകങ്ങളും ഭരണസമിതി മെംബർമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകങ്ങളും കാണാനില്ല.
പഞ്ചായത്തിെൻറ ചരിത്ര രേഖകളായ നിർമൽ പുരസ്കാരവും ഉദ്ഘാടന ഫലകങ്ങളും കണ്ടെത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി.

