Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 4:37 AM IST Updated On
date_range 17 Oct 2017 4:37 AM ISTപഠനത്തിൽ പിന്നാക്കമായവരെ സഹായിക്കാൻ ‘നവപ്രഭ’ പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും
text_fieldsbookmark_border
തിരുവനന്തപുരം: പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് പിന്തുണ നൽകാൻ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) നടപ്പാക്കുന്ന പരിഹാരബോധന പദ്ധതിയായ ‘നവപ്രഭ’ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. കഴിഞ്ഞവർഷം സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതിയാണ് ഇത്തവണ എയ്ഡഡ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായാണ് ആർ.എം.എസ്.എ പദ്ധതി ആവിഷ്കരിച്ചത്. ഒമ്പതാം ക്ലാസിൽ പഠനപിന്നാക്കാവസ്ഥ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കായാണ് പദ്ധതി. ശാസ്ത്രം, ഗണിതം, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരിഹാരബോധനം. കുട്ടികൾക്ക് അടിസ്ഥാന പഠനശേഷി ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രവൃത്തിസമയത്തിനുപുറമെ അധികസമയം പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ നൽകുന്നത്. ഇതിനായി പ്രത്യേക മൊഡ്യൂൾ ആർ.എം.എസ്.എ തയാറാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ നവപ്രഭക്ക് സ്കൂൾതലത്തിൽ തുടക്കമാകും. പൂർവ അധ്യാപകർ, പൂർവ വിദ്യാർഥികൾ, അധ്യാപക -രക്ഷാകർതൃ സംഘടന എന്നിവരുടെ സഹായത്താൽ കൂടുതൽ ജനകീയ ഇടപെടലുകൾക്ക് ഈ വർഷം മുൻഗണന നൽകിയിട്ടുണ്ട്.
ആവശ്യമായ പിന്തുണസംവിധാനവും മോണിറ്ററിങ്ങും ഇതിെൻറ ഭാഗമായി ഉറപ്പാക്കുകയാണ്. ഇതിനായി നവപ്രഭ മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. അധിക പഠനവിഭവങ്ങൾ, പഠന പിന്തുണസംവിധാനങ്ങൾ, വിലയിരുത്തൽ തുടങ്ങിയവ ഈ മൊബൈൽ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ റിസോഴ്സ് ഉറപ്പാക്കിയാണ് ഈ വർഷം നവപ്രഭക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് തിരുവനന്തപുരം സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story