Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്ന്​ രണ്ട്​ മരണം

text_fields
bookmark_border
തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്
പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്ന്​ രണ്ട്​ മരണം
cancel

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു.​ രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്ന്​ ദൃക്‌സാക്ഷികള്‍ പറയുന്നു. തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്.


രണ്ടുപേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രാജീവ്​ ഛാ


സുനിൽകുമാർ


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story