മാരകരോഗം ബാധിച്ചവർക്ക് പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ്; നവകേരളീയം കുടിശ്ശിക നിവാരണം 31 വരെ നീട്ടി
text_fieldsതിരുവനന്തപുരം: ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ’ രണ്ടാംഘട്ട കാമ്പയിൻ ജനുവരി 31 വരെ തുടരുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്.
സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീർക്കാം.
മാരകരോഗം ബാധിച്ചവർ, പക്ഷാഘാതം മൂലമോ അപകടം മൂലമോ ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിലായിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

