നവകേരള സദസ് : വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു
text_fieldsകൊച്ചി: നവകേരള സദസിന്റെ പ്രചാരണാർത്ഥം കോതമംഗലത്ത് കുടുംബശ്രീ വനിതകളുടെ സൗഹൃദ വടംവലി സംഘടിപ്പിച്ചു. ഡിസംബർ 10ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് പരിപാടി നടത്തിയത്. കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള കുടുംബശ്രീ വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ആന്റണി ജോൺ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സംഘാടകസമിതി വൈസ് ചെയർമാൻമാരായ കെ.എ. ജോയി, അഡ്വ. എ.എ. അൻഷാദ്, സംഘാടകസമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, പി.പി. മൈതീൻ ഷാ, എ.ഇ.ഒ കെ. മനോശാന്തി, മുനിസിപ്പൽ കൗൺസിലർമാരായ കെ.എ. നൗഷാദ്, ബിൻസി തങ്കച്ചൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മത്സരത്തിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രണ്ടാം സ്ഥാനവും , കോതമംഗലം മുനിസിപ്പൽ കുടുംബശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

