Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരളസദസ്സ്: മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരുതൽ തടങ്കലിൽ

text_fields
bookmark_border
യൂത്ത് ലീഗ് സെക്രട്ടറിയെ ജോലി ചെയ്യുന്ന ബാങ്കിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തു
നവകേരളസദസ്സ്: മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരുതൽ തടങ്കലിൽ
cancel

മഞ്ചേരി: നവകേരള സദസ്സിന് മുന്നോടിയായി മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വി. ടി ഷഫീഖ്, മുനിസിപ്പൽ യൂത്ത് ലീഗ് ജന. സെക്രട്ടറി കൊടക്കാടൻ ബാവ, സെക്രട്ടറി അബ്ദുൽ റഷീദ് വല്ലാഞ്ചിറ, യൂനിറ്റ് സെക്രട്ടറി കൊച്ചു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ 11 മണിയോടെയാണ് എസ്.ഐ ബഷീറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. അബ്ദുൽ റഷീദ് വല്ലാഞ്ചിറയെ ജോലി ചെയ്യുന്ന മഞ്ചേരി കോ ഓപറേറ്റീവ് ബാങ്കിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ള മൂന്ന് പേരെ നഗരത്തിൽ നിന്നും പൊലീസ് തടങ്കലിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navakerala sadas: Manjeri youth league workers under preventive detention
Next Story