Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവകേരള സദസ്: മൂവാറ്റുപുഴയിൽ ലഭിച്ചത് 3874 നിവേദനങ്ങള്‍
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന മൂവാറ്റുപുഴ മണ്ഡലതല നവകേരള സദസിൽ 3874 നിവേദനങ്ങള്‍ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയിത്.
സ്ത്രീകൾക്കും വയോജനങ്ങൾക്കും ഏഴു വീതവും ഭിന്നശേഷിക്കാർക്കായി രണ്ട് കൗണ്ടറും പ്രത്യേകം ഒരുക്കിയിരുന്നു. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം മൈതാനിയിൽ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.
Next Story

