Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള ബസ് ബജറ്റ്...

നവകേരള ബസ് ബജറ്റ് ടൂറിസത്തിന്; ആദ്യ സർവിസ് കോഴിക്കോട്ടുനിന്ന്

text_fields
bookmark_border
നവകേരള ബസ്
cancel
camera_alt

നവകേരള ബസ്

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും യാ​ത്ര​ചെ​യ്യു​ന്ന ബ​സ് പു​തു​വ​ർ​ഷാ​രം​ഭം മു​ത​ൽ ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന് വി​ട്ടു​ന​ൽ​കും. കോ​ഴി​ക്കോ​ടി​നാ​ണ് ബ​സ് ആ​ദ്യം അ​നു​വ​ദി​ക്കു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പു​തു​വ​ർ​ഷാ​ഘോ​ഷം വ​യ​നാ​ട്ടി​ൽ ന​ട​ത്താ​നും ഇ​തി​ന് ന​വ​കേ​ര​ള ബ​സ് ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് പ​ദ്ധ​തി. ആ​ദ്യ 15 ദി​വ​സം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ന് കൈ​മാ​റാ​നും ആ​ലോ​ച​ന​യു​ണ്ട്. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ആ​ദ്യ​ത്തെ ആ​റു​മാ​സം എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ബ​സ് അ​നു​വ​ദി​ക്കും.

ഏ​തെ​ല്ലാം റൂ​ട്ടു​ക​ളി​ൽ ബ​സ് ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 10ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ നാ​ലു ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മേ ഇ​തി​ൽ ക​യ​റി​യി​ട്ടു​ള്ളൂ​വെ​ന്നും ബ​സ് കൈ​മാ​റി​ക്കി​ട്ടി​യ​തി​ന് ശേ​ഷം സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചേ ഏ​തെ​ല്ലാം റൂ​ട്ടു​ക​ളി​ൽ അ​നു​വ​ദി​ക്കാം എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

25 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബ​സി​ൽ നി​ല​വി​ലെ എ.​സി ബ​സു​ക​ൾ ഈ​ടാ​ക്കു​ന്ന നി​ര​ക്കി​ന് ആ​നു​പാ​തി​ക​മാ​യ ചാ​ർ​ജ് വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. ബ​യോ ടോ​യ്‌​ല​റ്റ്, ഫ്രി​ഡ്‌​ജ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള ബ​സി​ൽ ഒ​രു മി​നി കാ​ര​വ​ൻ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

ഡി​സം​ബ​ർ 24ന് ​ന​വ​കേ​ര​ള യാ​ത്ര സ​മാ​പി​ച്ച് 26ഓ​ടെ ബ​സ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​നോ​ദ​യാ​ത്ര​ക്ക് അ​നു​മ​തി തേ​ടി സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ർ സ​ർ​ക്കാ​റി​ന് ക​ത്ത് എ​ഴു​തി​യി​രു​ന്നു. സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ബു​ക്കി​ങ് ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget Tourismkozhikode NewsNava Kerala Sadas
News Summary - Navakerala Bus For Budget Tourism; First service from Kozhikode
Next Story