Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്:...

നവകേരള സദസ്സ്: വി​ളം​ബ​ര റാ​ലി​യി​ൽ ഗോ​ത്ര​വ​ർ​ഗ വി​ദ‍്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
Nava Kerala Sadass
cancel
camera_alt

ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ വി​ളം​ബ​ര ജാ​ഥ​യി​ൽ ഗോ​ത്ര​വ​ർ​ഗ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ‍്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ച്

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി നി​ല​മ്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര റാ​ലി​യി​ൽ ഗോ​ത്ര​വി​ദ‍്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം. കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് സ്കൂ​ൾ പ്ര​ധാ​നാ​ധ‍്യാ​പി​ക​ക്ക് ക​ത്ത് ന​ൽ​കി​യ നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രെ ന​ട​പ​ടി​യും രാ​ജി​യും ആ​വ​ശ‍്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

കെ.​എ​സ്.​യു നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​രി​ലെ ഐ.​ടി.​ഡി.​പി ഓ​ഫി​സ​റെ ഉ​പ​രോ​ധി​ച്ചു. ജി​ല്ല ക​ല​ക്ട​ർ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​ജി.​എം.​എം.​ആ​ർ സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വ‍്യാ​ഴാ​ഴ്ച ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ മൂ​ർ​ഖ​ൻ മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഷെ​റി ജോ​ർ​ജ്, അ​മീ​ർ പൊ​റ്റ​മ്മ​ൽ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്‌, സ​ന്തോ​ഷ്‌, സൈ​ഫു ഏ​നാ​ന്തി, ശി​ബി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഐ.​ടി.​ഡി.​പി ഓ​ഫി​സ് ഉ​പ​രോ​ധം കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഇ.​കെ. അ​ൻ​ഷി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഷ​മീ​ർ കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​യു നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശാ​ഹു​ൽ, അ​ജി​ത്ത്, ഷി​ബി​ൽ, റോ​ഷി​ൽ, നി​ർ​മ​ൽ, ഫ​ൻ​സ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


മ​തി​ൽ പൊ​ളി​ക്ക​ൽ: എ.​ഇ.​ഒ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധം

മ​ഞ്ചേ​രി: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ചേ​രി​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ലി ന​ട​ത്തി​യ​തി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം സ​ഞ്ച​രി​ക്കാ​ൻ വേ​ദി​യാ​യ ബോ​യ്സ് സ്കൂ​ളി​ന്റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​തി​നെ​തി​രെ​യും മ​ഞ്ചേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ.​എ​സ്‌.​യു പ്ര​തി​ഷേ​ധം.

വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യ എ.​ഇ.​ഒ​യു​ടെ ന​ട​പ​ടി കോ​ട​തി വി​ധി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം സ്തം​ഭി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ഷ​ബീ​ർ കു​രി​ക്ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, കെ.​എ​സ്‌.​യു നേ​താ​വ് റി​നോ കു​ര്യ​ൻ, അ​സീ​ബ് ന​റു​ക​ര, ഫ​ജ​റു​ൽ ഹ​ഖ്, വാ​ജി​ദ് അ​മ്പ​ല​പ്പ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal studentKerala NewsParticipationNava Kerala SadasProclamation rally
News Summary - Nava Kerala Sadass: Tribal students participated in the Proclamation rally protest
Next Story