Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവകേരള സദസ്സ്: ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിൽ ചേർന്നു
text_fieldsbookmark_border
തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിൽ ചേർന്നു. രാവിലെ ഒമ്പതിന് കൊടുവള്ളി പേൾവ്യൂ റെസിഡൻസിയിലാണ് യോഗം തുടങ്ങിയത്.
തലശ്ശേരിയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ തലസ്ഥാനത്തു പുറത്ത് മന്ത്രിസഭ യോഗം നടക്കാറുണ്ടെങ്കിലും മുഴുവൻ അംഗങ്ങളും പങ്കെടുത്ത് നടക്കുന്ന യോഗം അപൂർവമാണ്.
ജില്ലയിലെ മൂന്നാം ദിനമായ ഇന്ന് തലശ്ശേരിയിലെ മന്ത്രിസഭ യോഗത്തിനുശേഷം 11.00ന് കൂത്തുപറമ്പ് മണ്ഡലത്തിലെ നവകേരള സദസ്സ് പാനൂർ നൂച്ചിക്കാട് മൈതാനത്ത് നടക്കും. 2.00ന് മട്ടന്നൂരിലും 3.30ന് പേരാവൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ഇരിട്ടിയിലും നടക്കും. ഇതോടെ, മൂന്നുദിവസത്തെ കണ്ണൂർ പര്യടനം പൂർത്തിയാക്കി നവകേരള ബസ് വയനാട്ടിലേക്ക് തിരിക്കും.
Next Story

