Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവ കേരള സദസ്: എറണാകുളം മണ്ഡലം സംഘാടകസമിതി യോഗം ചേർന്നു

text_fields
bookmark_border
നവ കേരള സദസ്: എറണാകുളം മണ്ഡലം സംഘാടകസമിതി യോഗം ചേർന്നു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവ കേരള സദസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എറണാകുളം നിയോജക മണ്ഡലതല അവലോകനയോഗം ചേർന്നു. സംഘാടക സമിതി ചെയർമാനായ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽ കുമാർ, കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.എം ഷെഫിഖ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നവ കേരള സദസുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ ഇതുവരെ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു.

നവ കേരള സദസ്സിൽ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടർ പ്രവർത്തനം, പോസ്റ്ററുകൾ, ബോർഡുകൾ സ്ഥാപിക്കൽ, മുഖ്യമന്ത്രിയുടെ സന്ദേശം ഓരോ വീടുകളിലും എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തനം, പ്രചാരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഡിസംബർ 8 ന് വൈകിട്ട് ആറിന് മറൈൻഡ്രൈവിലാണ് എറണാകുളം നിയോജകമണ്ഡലം നവകേരള സദസ് നടക്കുന്നത്.

നോർത്ത് ഇ.എം.എസ് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് കമീഷണർ ജയകുമാർ ചന്ദ്രമോഹന്‍, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, ചേരാനല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർ ടി.ആർ ഭരതൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി പ്രതിനിധികൾ, എഡ്റാക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nava Kerala Sadas: Ernakulam Constituency Organizing Committee meeting was held
Next Story