നവ കേരളത്തിനുള്ള പുതുവഴികൾ രേഖ: വായ്പ നയത്തിലടക്കം മാറ്റത്തിന് നിർദേശം
text_fieldsകൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന ‘നവ കേരളത്തിനുള്ള പുതുവഴികൾ’ രേഖയിലുള്ളത് കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട ഉദാര സാമ്പത്തിക കാഴ്ചപ്പാടുകൾ. വൻകിട പദ്ധതികൾക്ക് വിദേശ വായ്പയെടുക്കുന്ന നയത്തിലടക്കം മാറ്റമുണ്ടാകും.
നിലവിൽ കേന്ദ്രസർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക പരിഗണന നൽകുന്നില്ല. അതിനാൽ സ്വന്തം നിലക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാലേ തുടങ്ങിവെച്ച അടിസ്ഥാന സൗകര്യവികസനമടക്കം പൂർത്തീകരിക്കാനാവൂ. അതിനായി പരിസ്ഥിതി വിഭവങ്ങളുടെ ഖനനമടക്കം ഉദാരമാക്കേണ്ടിവരും.
വികസനത്തിന് വൻ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. മൂന്നാം സർക്കാറിന്റെ പ്രവർത്തന രേഖയെന്നോണമാണ് രേഖ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ എറണാകുളം സമ്മേളനത്തിൽ പിണറായി അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് രേഖയിൽ സ്വകാര്യ സർവകലാശാല, നിക്ഷേപക സംഗമം അടക്കം നിർദേശിക്കുകയും എൽ.ഡി.എഫിന്റെ അംഗീകാരത്തോടെ ഇവക്കെല്ലാം തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

