പ്രകൃതി വിഭവ സംരക്ഷണം പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ്
text_fieldsകോഴിക്കോട് : ജൂലൈ ഇരുപത്തിയെട്ട് ലോക പ്രകൃതി സംരക്ഷണ ദിനമായിട്ടാണ് ആചരിക്കുന്നത്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൗരസമൂഹത്തെയും സര്കാരുകളെയും ഓർമ്മപെടുത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പ്രകൃതി സംരക്ഷണത്തിനായി നിരവധി നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ, നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നതിൽ മുന്നിലാണ് നമ്മുടെ രാജ്യം. പ്രകൃതി സംരക്ഷണ നിയമങ്ങൾ സ്ഥായിയായ ഒന്നല്ല. നിയമത്തിൽ കാലാനുസൃതമായി മാറ്റങ്ങൾ ഉണ്ടാകണം.
നിയമപരിഷകരണത്തിന്റെ അടിസ്ഥാനം മനുഷ്യ സുരക്ഷയും സുസ്ഥിര വികസനവും കേന്ദ്രീകരിച്ചായിരിക്കണം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പലപ്പോഴും സാമ്പത്തിക താല്പര്യങ്ങളാണ് പരിസ്ഥിതി നിയമങ്ങളെ ദുർബലമാക്കുന്നത്. വനസംരക്ഷണ നിയമത്തിലെ ഗ്രമസഭകളുടെ അധികാരത്തെ ഇല്ലാതാക്കുന്ന നിയമ ഭേദഗതി സ്വാകാര്യ ഖനന വ്യവസായത്തെ സ്മരക്ഷിക്കാനാണ് എന്ന വിമർശനം ഇതിനുദാഹരണമാണ്.
സ്വകാര്യ മേഖലയിൽ തീരം ഖനനം അനുവദിക്കാനുള്ള കേദ്രസർക്കാർ തീരുമാനം നിലവിലെ തീര സംരക്ഷണ നിയമത്തെ ദുർബലപ്പെടുത്തുന്നതാണ്. രണ്ടു ദിവസം മുൻപേ കേന്ദ്രസർക്കാർ പാലമെന്റിൽ അവതരിപ്പിച്ച ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ -2023 തന്ത്ര പ്രധാന മേഖലകളിൽ സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നല്കുന്നുണ്ട്. ഈ ഭേദഗതി കേരളത്തിൽ ചർച്ചയാക്കേണ്ടതായിരുന്നു.
എന്നാൽ പാർലമെന്റിൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ച പ്രധാന പ്രശ്നം ഈ നിയമം തീരാദേശ ഖനനങ്ങളെ ബാധിക്കുമെന്നും, കൊല്ലം ജില്ലയിലെ രണ്ടു പ്രധാന പൊതു മേഖല കമ്പനികളായ ടൈറ്റാനിയത്തേയും ഐ.ആർ.ഇ യെയും ബാധിക്കുമെന്നാണ്. കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയം വലിയ വാർത്തയാക്കിയിട്ടില്ല. ഖനനം മൂലം രണ്ടു ഗ്രാമങ്ങൾ ഇല്ലാതായ കൊല്ലം ജില്ലയിൽ ഇനിയും ഖനന സാധ്യതൾ മുന്നോട്ട് വെക്കുന്നതാണ് ഈ നിയമം.
ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ അവകാശം മുന്നിൽ നിർത്തി സ്വാകാര്യം മേഖലക്ക് ഖനനാനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനകൾ സെക്രെട്ടറിയേറ്റ് കവാടത്തിൽ സമരം ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രകൃതി സംരക്ഷണ നിയമങ്ങളെ ദുർബലമാകുന്നതിൽ പ്രധാനപങ്ക് കേരളത്തിലെ സംഘടിത രാഷ്ട്രീയ പ്രസ്ഥാങ്ങൾക്കുണ്ട്.
ഐക്യ രാഷ്ട്ര സഭയുംടെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്ത് നില്കുന്ന് ഇന്ത്യൻ സംസ്ഥാങ്ങളുടെ പട്ടികയിലാണ് കേരളം. എന്നാൽ, കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ച ഒരു ഭൂപ്രദേശം കൂടിയാണ് കേരളം. തീരങ്ങളിലെ മൽസ്യങ്ങളുടെ പലായനം, വരൾച്ച, ശക്തമായ മഴ ഇവയെല്ലാം കേരളത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണ നിയമങ്ങളെ സാമ്പത്തിക യുക്തികൊണ്ട് മറികടക്കുന്ന ഒരു ഭരണകൂട സംവിധാനമാണ് കേരളത്തിൽ ഉള്ളത്.
കേരള നിയമസഭയിൽ കഴിഞ്ഞ ഏതാനും വർഷത്തെ പരിസ്ഥിതി സംബന്ധിച്ച ചർച്ചകൾ പരിശോധിച്ചാൽ ഇത് മനസിലാകും. സർക്കാർ നിർവചിക്കുന്നതാണ് പ്രകൃതി സംരക്ഷണ നിയമം.
പ്രകൃതി വിഭവങ്ങൾ മൂലധനങ്ങൾ കൂടിയാണ്. ഇത്തരം മൂലധനങ്ങളുടെ അമിതമായ ചൂഷണം സാമ്പത്തിക വളർച്ചയെ കുറക്കുമെന്നും അതോടൊപ്പം അസമത്യങ്ങൾ ഉണ്ടാകുമെന്നുമുള്ള പാഠം സ്വാകര്യപൂർവം മറക്കുക എന്നതാണ് ഇന്നത്തെ രീതി.
കേരളത്തിൽ ഈ മാറ്റം സംഭവിച്ചു കഴിഞ്ഞതാണ്. പശ്ചിമഘട്ടത്തിൽ ഇനി സുസ്ഥിരമായി കാർഷിക രീതിപോലും പ്രായോഗികമല്ലാതായി തീർന്നിട്ടുണ്ട്. കീടനാശിനികളുടെ അമിതപ്രയോഗം മൂലം ആരോഗ്യപ്രശങ്ങൽ നേരിടുന്ന ഒരു തൊഴിലാളി സമൂഹവും കേരളത്തിൽ ഉണ്ട് എന്ന വസ്തുത കേരളം വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ല. ഇടുക്കി ജില്ലയിലെ ഏലക്ക തോട്ടത്തിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന കീടനാശിനി ഉപയോഗം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഈ തോട്ടങ്ങളിൽ കർഷകർ ഒരു ഹെക്ടറിന് (ഹെക്ടർ) ശരാശരി 27 കിലോ കീടനാശിനികൾ ഉപയോഗിക്കുന്നു. രാജ്യത്തെ കീടനാശിനികളുടെ ശരാശരി ഉപയോഗം ഹെക്ടറിന് അര കിലോഗ്രാം മാത്രമാണ് എന്ന സാഹചര്യം പരിഗണിക്കുമ്പോഴാണ് ഈ കണക്കുകളെ ഭയാനകമാകുന്നത്.
പ്രാകൃത വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ട് എന്ന ബോധം തന്നെ കേരളത്തിലെ പൗരബോധത്തിൽ ഇല്ല. മൽസ്യ തൊഴിലാളികൾ, പാട്ടക്കൃഷിക്കാർ ( ഭൂരഹിത), വനവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർ ഒക്കെയാണ് പ്രകൃതി എങ്ങനെ സംരക്ഷിക്കാം എന്ന് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ കേരളത്തിൽ പൗര സമൂഹത്തിൽ ഇവർക്ക് ഇടമില്ല.
കെ റെയിൽ പദ്ധതിക്ക് വേണ്ടി സർക്കാർ രൂപീകരിച്ച 'പൗര സമൂഹത്തിൽ' ഈ മുനഷ്യർക്ക് ഇടമില്ല എന്നതും നമ്മൾ ഈ ദിനത്തിൽ ഓർക്കേണ്ടതാണ്. പ്രകൃതി വിഭവ സംരക്ഷണ നിയമം എന്നാൽ, പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ്. നിലവിലെ സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക യുക്തിക്ക് കീഴടങ്ങിയതിനാൾ പ്രകൃതി വിഭ സംരക്ഷണം എന്നതാ പൗരാവകാശ സംരക്ഷംണം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

