പ്രകൃതി ദുരന്തം: സംസ്ഥാനത്തെ വീടുകളുടെ സുരക്ഷക്ക് സമഗ്ര ഗ്രൂപ് ഇൻഷുറൻസ് പദ്ധതി
text_fieldsതിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് സമഗ്ര ഗ്രൂപ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേനയുള്ള പദ്ധതിക്ക് മന്ത്രിസഭ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.
ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിർമാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായ റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗം രവി രാമന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ‘ൈക്ലമറ്റ് റിസ്ക് ഇൻഷുൻസ്’ മാതൃകയില്‍ നൂതന റിസ്ക് ട്രാൻസ്ഫർ മെക്കാനിസം നടപ്പാക്കുന്നതിന് കമ്മിറ്റി ശിപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയില്‍ ഒരു ‘പാരാമെട്രിക് ഇൻഷുറൻസ്’ സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.
ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇതിൽനിന്ന് ഉരിത്തിരിഞ്ഞുവന്ന നിർദേശങ്ങൾക്കാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (ബി.പി.എൽ വിഭാഗത്തിൽപെട്ട കുടുംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്കായി ഏകദേശം 120.75 കോടി രൂപയാണ് വാർഷിക ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ആവശ്യമായ തുക 1:1 എന്ന അനുപാതത്തില്‍ സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കണ്ടെത്താനാണ് അനുമതി നല്‍കിയത്.വീടുകളുടെ സാമ്പത്തിക സുരക്ഷക്ക് സമഗ്ര ഗ്രൂപ് ഇൻഷുറൻസ് പദ്ധതി പാരാമെടിക് ഇൻഷുറൻസ്, ഇൻഡെംനിറ്റി ഇൻഷുറൻസ് എന്നിങ്ങനെ രണ്ട് തരത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ഇൻഡെംനിറ്റി ബി.പി.എൽ വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

