Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിരട്ടക്ക്​ വൻ ഓഫർ!...

ചിരട്ടക്ക്​ വൻ ഓഫർ! കിലോക്ക്​ വെറും 298 രൂപ മാത്രം!!

text_fields
bookmark_border
ചിരട്ടക്ക്​ വൻ ഓഫർ! കിലോക്ക്​ വെറും 298 രൂപ മാത്രം!!
cancel

കോഴിക്കോട്​: ചിരട്ട വാങ്ങാൻ ബെസ്റ്റ്​ ടൈം ഏതാണ്​? സംശയി​േക്കണ്ട, ഇപ്പോൾ തന്നെ. കിലോക്ക്​ വെറും 298 രൂപയാണ്​ ഇന്നത്തെ വില. 25 ശതമാനം കിഴിവാണ്​ നൽകുന്നത്​. അല്ലെങ്കിൽ 398 രൂപ നൽകണം.

ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാനൊന്നും കഴിയില്ലെങ്കിലും നാലിലൊന്ന്​ വിലക്കിഴിവ്​ ലഭിക്കുമെന്നർഥം. 'തേങ്ങ ചിരവി ചിരട്ട ദൂരെ കളയുന്ന നമ്മ​േളാടോ ബാലാ!' എന്ന്​ ചോദിക്കാൻ വര​ട്ടെ, ആഗോള ഓൺലൈൻ വ്യാപാര ശൃ​ംഖലയായ ആമസോണിലാണ്​ ഈ 'ഞെട്ടിക്കുന്ന' ഓഫർ.

25 ശതമാനം വിലക്കിഴിവിന്​ പുറമെ ആമസോൺ പേ ഉപയോഗിച്ച്​ പണമടച്ചാൽ 10 ശതമാനം കാഷ്​ബാക്കും ലഭിക്കും. തെരഞ്ഞെടുത്ത ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാൽ നോ കോസ്റ്റ്​ ഇ.എം.ഐ, റുപേ ഡെബിറ്റ്​ കാർഡ്​ ഉപയോഗിക്കുന്നവർക്ക്​ 10 ശതമാനം ഇൻസ്റ്റന്‍റ്​ ഡിസ്​ക്കൗണ്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഒാഫറുകളും ചിരട്ട വാങ്ങുന്നവർക്ക്​ ലഭ്യമാകും.

'കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബി.ബി.ക്യു എന്നിവയ്‌ക്കായി വേർതിരിച്ചെടുത്ത പ്രകൃതിദത്ത നാളികേര ചിരട്ടകൾ' എന്നാണ്​ ഇതിന്‍റെ വിവരണം. 199 രൂപയുള്ള അരകിലോയ്​ക്ക്​ 149 രൂപയാണ്​ ഓഫർ വില. കേരളത്തിൽ നിന്നുള്ള പെർഫെക്​ട്​ പ്രൊഡക്​ട്​സ്​ എന്ന കമ്പനിയാണ്​ ചിരട്ട വിൽപ നക്കെത്തിച്ചിരിക്കുന്നത്​.

ക്ലൗഡ്​ ടൈൽ ഇന്ത്യ എന്ന കമ്പനി വിൽപനക്ക്​ എത്തിച്ചിരിക്കുന്ന പോളിഷ്​ ചെയ്​ത 2 ചിരട്ടകൾക്ക്​ 349 രൂപയാണ്​ വില.

കിലോക്ക്​ 199 രൂപ, 40 എണ്ണത്തിന്​ 140 രൂപ, 75 എണ്ണത്തിന്​ 250 രൂപ, 4കിലോക്ക്​ 315രൂപ എന്നിങ്ങനെ വ്യത്യസ്​ത ഓഫറുകളുമായി വേറെയും കമ്പനികൾ ആമസോണിൽ ചിരട്ടക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazoncoconut shell
News Summary - Natural Coconut Half Shells for sale Price ₹298.00
Next Story