Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടിക എം.എല്‍.എ ഗീത...

നാട്ടിക എം.എല്‍.എ ഗീത ഗോപിയുടെ മകളുടെ വിവാഹം വിവാദത്തിൽ 

text_fields
bookmark_border
നാട്ടിക എം.എല്‍.എ ഗീത ഗോപിയുടെ മകളുടെ വിവാഹം വിവാദത്തിൽ 
cancel

ഗു​രു​വാ​യൂ​ര്‍: നാ​ട്ടി​ക എം.​എ​ല്‍.​എ ഗീ​ത ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം വി​വാ​ദ​ത്തി​ൽ. ആ​ർ​ഭാ​ട വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ൽ സി.​പി.​ഐ നേ​താ​വാ​യ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ സം​സാ​രി​ച്ച​പ്പോ​ൾ ഡ​സ്​​ക്കി​ല​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ച്ച ഗീ​ത ഗോ​പി ആ​ഴ്ച​ക​ൾ പി​ന്നി​ടും​മു​മ്പേ സ്വ​ന്തം മ​ക​ളു​ടെ വി​വാ​ഹം അ​ത്യാ​ഡം​ബ​ര​ത്തോ​ടെ ന​ട​ത്തി​യ​താ​ണ് വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി​യ​ത്.  

മ​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് മൂ​ടി​നി​ൽ​ക്കു​ന്ന വി​വാ​ഹ ഫോ​ട്ടോ ഇ​തി​ന​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഗീ​ത ഗോ​പി​യു​ടെ മ​ക​ൾ ശി​ൽ​പ​യു​ടെ വി​വാ​ഹം ഗു​രു​വാ​യൂ​രി​ൽ ന​ട​ന്ന​ത്.  

സ​ർ​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​യാ​യാ​ണ് ശി​ൽ​പ വി​വാ​ഹ വേ​ദി​യി​ലെ​ത്തി​യ​ത്. 95,000 രൂ​പ​യോ​ളം വാ​ട​ക​യു​ള്ള ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​​​​​െൻറ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​സ്യേ​ത​ര ഭ​ക്ഷ​ണം വി​ള​മ്പാ​നാ​കാ​ത്ത​തി​നാ​ൽ ത​ലേ​ന്നാ​ൾ മ​റ്റൊ​രു ആ​ഡം​ബ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​രു​ന്ന്​ ന​ട​ന്നു. ത​ലേ​ന്നാ​ൾ ന​ൽ​കി​യ സ​ൽ​ക്കാ​ര​വും വി​വാ​ദ​ത്തി​ലാ​യി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് എം.​എ​ൽ.​എ​യു​ടെ ഭ​ർ​ത്താ​വ്. ഭ​ര​ണ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ഒ​ട്ട​ന​വ​ധി നേ​താ​ക്ക​ൾ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:geetha gopi
News Summary - nattika mla geetha gopi daughter lavish marriege
Next Story