Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടികയിൽ അപകടത്തിന് കാരണം അമിത വേഗതയും മദ്യലഹരിയും; വാഹനമോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ

text_fields
bookmark_border
നാട്ടികയിൽ അപകടത്തിന് കാരണം അമിത വേഗതയും മദ്യലഹരിയും; വാഹനമോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ
cancel

തൃശൂർ: നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം മദ്യലഹരിയിൽ വാഹനമോടിച്ചത്. മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറിയിടിച്ചാണ് അഞ്ച് പേരും മരിച്ചത്. ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. അമിതവേഗതയിൽ എത്തിയ വാഹനം ഡിവൈഡർ ഉൾപ്പടെ ഇടിച്ച് തകർത്താണ് നാടോടികളായ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറിയത്.

നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യമുണ്ടായിരുന്നു. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ 11 പേരിൽ അഞ്ചു പേരുടെ നില ഗുരുതരം. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ദുരന്തമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

ഇന്ന് പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചു.

സംഭവത്തിൽ കണ്ണൂർ ആലങ്കോട് സ്വദേശികളായ ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ ഏഴിയക്കുന്നിൽ അലക്സ് (33) എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാൻ ക്ലീനർ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nattika Lorry accident issue
Next Story