അബൂദബിയിലെ കാറപകടം: നാടിനെ കണ്ണീരിലാഴ്ത്തി ഉറ്റ സുഹൃത്തുക്കളുടെ വിയോഗം
text_fieldsറഫ്നിദും റാഷിദും യാത്രപോയപ്പോൾ പകർത്തിയ ചിത്രം
അഞ്ചരക്കണ്ടി: ഉറ്റ സുഹൃത്തുക്കളുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബൂദബിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച റാഷിദിെൻറയും റഫ്നിദിെൻറയും വിയോഗമാണ് പിണറായി, അഞ്ചരക്കണ്ടി ഗ്രാമവാസികളെയാകെ കണ്ണീരിലാഴ്ത്തിയത്.
ചെറുപ്പകാലം തൊട്ട് ഒന്നിച്ച് കളിച്ചുവളർന്ന് ഒരേ സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ട യുവാക്കളുടെ അപകടവാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
അഞ്ചരക്കണ്ടിയിലെ പഴയ അവൽ മിൽ ഉടമ കോടിക്കണ്ടി കാസിമിെൻറ മകൻ റാഷിദ് രണ്ടുവർഷം മുമ്പാണ് നാട്ടിൽ നിന്നും അബൂദബിയിലെത്തിയത്.
ജോലിയിൽ ഏർപ്പെട്ട സമയങ്ങളിലും ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നു നിലനിർത്തിയിരുന്നത്. വളരെ പ്രയാസമനുഭവിക്കുന്ന കുടുംബമായിരുന്നു റഫ്നിദിേൻറത്. മത്സ്യക്കച്ചവടക്കാരനായ റഹീമിെൻറ ഏക ആശ്രയമായിരുന്നു റഫ്നിദ്. ഒരു വർഷം മുമ്പാണ് റഫ്നിദും അബൂദബിയിൽ എത്തിയത്.
വെള്ളിയാഴ്ച പുലർച്ച നാലിന് അൽഐൻ -അബൂദബി റോഡിന് സമാന്തരമായുള്ള റോഡിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. മൃതദേഹങ്ങൾ കാറിൽ കുടുങ്ങിയ നിലയിലായിരുന്നു.
റാഷിദ് അഞ്ചരക്കണ്ടിയിൽ വർഷങ്ങൾക്കുമുമ്പ് വീടുമാറി താമസിച്ചിരുന്നുവെങ്കിലും പിണറായിയിലാണ് കൂടുതലും ഉണ്ടായിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

