രാജ്യത്ത് പാചക വാതക വില വർധിപ്പിച്ച് കമ്പനികൾ
text_fieldsന്യൂ ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് (19 കിലോ) 29 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക (14.2 കിലോ) വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വില എല്ലാമാസവും ഒന്നാം തീയതി കമ്പനികൾ പുതുക്കാറുണ്ട്.
ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില കൂടിയത്. 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപ വർധിച്ച് 1747 രൂപയിലെത്തിയിരുന്നു.
ജനുവരിയിൽ 111 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് വർധിപ്പിച്ചത്. അന്ന് ഒരു സിലിണ്ടറിന്‍റെ വില 1812 രൂപയിലെത്തി. പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറക്കുകയായിരുന്നു.
ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബേക്കറികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് വിലവർധന പ്രതിസന്ധി സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

