Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാഷനൽ യൂത്ത്...

നാഷനൽ യൂത്ത് പാർലമെൻറ്​ ഫെസ്​റ്റിവൽ; കേരളത്തെ പ്രതിനിധാനം ചെയ്യാൻ മൂന്ന് പെൺകുട്ടികൾ

text_fields
bookmark_border
kerala girls in youth parliament
cancel
camera_alt

മും​താ​സ്, ഫൈ​സ, അ​ർ​ച്ച​ന 

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ന​ൽ യൂ​ത്ത് പാ​ർ​ല​മെൻറി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യാ​ൻ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ.

കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ- കാ​യി​ക മ​ന്ത്രാ​ല​യം, നെ​ഹ്റു യു​വ​കേ​ന്ദ്ര, നാ​ഷ​ന​ൽ സ​ർ​വി​സ് സ്‌​കീം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ത​ല യൂ​ത്ത് പാ​ർ​ല​മെൻറ്​ മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യാ​ണ് മും​താ​സ് (പ​ത്ത​നം തി​ട്ട), ഫൈ​സ അ​ബ്​​ദു​ൽ അ​സീ​സ് (കോ​ഴി​ക്കോ​ട്), അ​ർ​ച്ച​ന പ്ര​കാ​ശ് (കോ​ട്ട​യം) എ​ന്നി​വ​ർ നാ​ഷ​ന​ൽ യൂ​ത്ത് പാ​ർ​ല​മെൻറി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

ജ​നു​വ​രി 12ന് ​പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്ന​ത്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ​സ്. മും​താ​സ് ആ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ സം​സാ​രി​ക്കു​ക.

പ​ത്ത​നം​തി​ട്ട അ​രു​വി​ത്ത​റ സെൻറ്​ ജോ​സ​ഫ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ മും​താ​സ് എം.​ഇ. ഷാ​ജി- റ​ഷീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഫൈ​സ ബി.​എ​സ് സി ​സൈ​ക്കോ​ള​ജി ബി​രു​ദ​ധാ​രി​യും കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ചേ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ അ​സീ​സ് -ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പി​ള്ളി പ്ര​കാ​ശ് ജോ​സ​ഫ്- ആ​ൻ​സി എ​ന്നി​വ​രു​ടെ മ​ക​ളാ​യ അ​ർ​ച്ച​ന​യാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. അ​ർ​ച്ച​ന തൃ​ശൂ​ർ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Youth Parliament Festival; Three girls to represent Kerala
Next Story